No credit card or signup required
No credit card or signup required
മേട രാശിക്കാർക്ക് 2023-ൽ ആരോഗ്യ-സാമ്പത്തിക കാര്യങ്ങളിൽ സമ്മിശ്ര ഫലങ്ങൾ അനുഭവപ്പെട്ടേക്കാം. ആരോഗ്യ കാര്യങ്ങളിൽ ചില തിരിച്ചടികൾ ഉണ്ടാകാം, അത് കൊണ്ട് തന്നെ ആരോഗ്യപരമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽപരമായി നോക്കിയാൽ നല്ല സമയമാണ്. ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് വർഷത്തിന്‍റെ രണ്ടാം പകുതി തൊട്ട് ആശ്വാസമുണ്ടാകും. വ്യക്തിബന്ധങ്ങളിൽ ചില അസ്വസ്ഥതകൾ കണ്ടേക്കാം എന്നിരുന്നാലും വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരില്ല. ഈ വർഷം നിങ്ങളുടെ കരിയറിന് ഗുണകരമാകുമെങ്കിലും, നിരവധി അവസരങ്ങളിൽ നിങ്ങളുടെ പരിശ്രമങ്ങൾക്ക് മതിയായ അംഗീകാരം ലഭിച്ചെന്നു വരില്ല. നിങ്ങൾക്ക് പുതിയ തൊഴിൽ അവസരങ്ങളും ലഭിച്ചേക്കാം. ഈ വർഷം നിങ്ങൾ കൂടുതൽ ഊർജസ്വലനായി കാണപ്പെട്ടേക്കാം, വിവിധ മേഖലകളിൽ വളരെയധികം നേട്ടങ്ങൾ കൈവരിക്കാൻ അത് നിങ്ങളെ പ്രാപ്തരാക്കും. നിങ്ങളുടെ സാമ്പത്തികം മെച്ചപ്പെടുത്തുന്ന പുതിയ ജോലികൾ ഏറ്റെടുക്കാൻ കൂടുതൽ താല്പര്യം കാണിക്കും. മേട രാശിക്കാർ ഈ വർഷം അവരുടെ ചെലവുകൾ പരിമിതപ്പെടുത്തണം. സാമ്പത്തികമായ കാര്യങ്ങളിൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ ശ്രദ്ധിക്കണം. അനാവശ്യമായ ചിന്തകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. യാത്രകളിലൂടെയും കൃത്യമായ വിശ്രമങ്ങളിലൂടെയും അത് സാധ്യമാക്കാവുന്നതാണ്.
Read more >>
ഇടവ രാശിക്കാർ ചില നല്ല മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരാൻ ശ്രമിക്കണം. ദൈനംദിന ജീവിതത്തിൽ നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാനും, ഏറ്റവും മെച്ചപ്പെട്ട ജീവിതം ലഭിക്കുന്നതിനും ആവശ്യമായ ഒരുക്കങ്ങൾ നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതുണ്ട്.
ഈ വർഷം ബുദ്ധിമുട്ടേറിയ ഒന്നായി കാണുന്നില്ലെങ്കിലും, തന്ത്രപ്രധാനമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. വിവേകപൂർവമായ തീരുമാനങ്ങൾ കൈക്കൊള്ളുക വഴി അത്തരം സാഹചര്യങ്ങൾ നിങ്ങളെ കൂടുതൽ മികച്ചതാക്കുന്നു..
2023-ൽ ആരോഗ്യം, വ്യക്തി ബന്ധങ്ങൾ, സാമ്പത്തികം എന്നിവയുടെ കാര്യത്തിൽ ഇടവ രാശിക്കാർക്ക് അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ അനുഭവിക്കേണ്ടി വന്നേക്കാം. ദഹനപ്രശ്നങ്ങളും തലവേദനയും കൂടാതെ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. 2023 ആദ്യ പകുതി പണം, കരിയർ, ബന്ധങ്ങൾ എന്നിവയുടെ കാര്യത്തിൽ അനുകൂലമായിരിക്കാം. ദീർഘദൂര യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. പുതിയ നിക്ഷേപങ്ങൾ പ്രതീക്ഷിക്കുന്ന ലാഭം നല്കാൻ സാധ്യതയില്ല. ബന്ധങ്ങളുടെ കാര്യത്തിൽ, ഇടവം രാശിക്കാർ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യുന്നത് നല്ലതാണ്. നിങ്ങൾ എടുക്കുന്ന പ്രധാന തീരുമാനങ്ങൾ ഫലപ്രദമായേക്കില്ല. കരിയർ പുരോഗതി തൃപ്തികരമായേക്കാം
Read more >>
മിഥുന രാശിക്കാരെ സംബന്ധിച്ച് 2023 സമൃദ്ധമായ വർഷമായിരിക്കും. ആരോഗ്യകരമായ ചില പുതിയ ശീലങ്ങളും ചില നിർണായകമായ പരിഷ്‌ക്കരണങ്ങളും നിങ്ങളുടെ വ്യക്തിത്വത്തോടൊപ്പം കൂട്ടിയിണക്കുന്നതിലൂടെ 2023 അത്ഭുതങ്ങൾ നിറഞ്ഞ ഒരു മികച്ച വർഷമായി മാറ്റാൻ നിങ്ങൾക്ക് സാധിക്കും. ആരോഗ്യം, തൊഴിൽ, പണം എന്നിവയുടെ കാര്യത്തിൽ 2023 നിങ്ങൾക്ക് നല്ലതായിതന്നെ കാണുന്നു. നിങ്ങൾക്ക് ആത്മീയ കാര്യങ്ങളിൽ കൂടുതൽ താൽപ്പര്യമുണ്ടാകും. നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കാം. ഇതിനോടനുബന്ധിച്ച് കരിയറിലെ പുരോഗതി, സാമ്പത്തിക നേട്ടങ്ങൾ, നല്ല കുടുംബാന്തരീക്ഷം എന്നിവയ്ക്കും സാധ്യത കാണുന്നു. നിങ്ങൾക്ക് പരിധിയില്ലാത്ത ആഗ്രഹങ്ങൾ ഉണ്ടാകാം, എന്നാൽ ആ അഭിലാഷങ്ങൾ നിങ്ങൾക്ക് പൂർണ്ണമായ സംതൃപ്തി നൽകുന്ന ഒന്നാകണമെന്നില്ല. പുതിയ ബിസിനസ്സ് സംരംഭങ്ങൾ നല്ല ലാഭം നേടാൻ നിങ്ങളെ അനുവദിക്കും. ഊഹക്കച്ചവടങ്ങളിൽ നിന്നുള്ള ലാഭവും സാധ്യമാണ്. വർഷത്തിന്‍റെ അവസാന പകുതിയോടെ വിദേശത്ത് ചില അവസരങ്ങൾ ലഭിച്ചേക്കാം. കുടുംബവുമായി ബന്ധപ്പെട്ട് ചുമതലകൾ വർദ്ധിക്കും.
Read more >>
2023 എന്ന വർഷം നിങ്ങളെയത്ര സമാധാനത്തോട് കൂടി തുടരാൻ വിടില്ല. നിങ്ങളുടെ തീരുമാനങ്ങൾ, ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള പദ്ധതികൾ അവയുമായി മുന്നോട് പോവുക. പ്രപഞ്ച ശക്തികൾ അതിനു വേണ്ടി നിങ്ങളെ സഹായിക്കാനുണ്ടാകും. നിങ്ങളുടെ ഓരോ പ്രവൃത്തിയും ശരിയായ ദിശയിൽ ഉൽസാഹത്തോടും ഊർജസ്വലതയോടും കൂടിയുള്ളതാണെങ്കിൽ ഈ വർഷത്തിലെ ഏറ്റവും മോശം ദിവസത്തിൽ പോലും നിങ്ങൾക്ക് വിജയിക്കാൻ സാധിക്കും. കര്‍ക്കിടകം രാശിക്കാർക്ക് 2023 വർഷം ആദ്യ പകുതിയിൽ ആരോഗ്യം, സാമ്പത്തികം, കരിയർ എന്നിവ വെല്ലുവിളി നിറഞ്ഞതായേക്കാം. തൊഴിൽപരമായും ആരോഗ്യപരമായും ചില പ്രയാസകരമായ സമയങ്ങൾ ഉണ്ടാകാം. എന്നിരുന്നാലും, നിങ്ങൾക്ക് വലിയ പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ കഴിയും, ആത്മീയമായ കാര്യങ്ങളിൽ നിങ്ങളുടെ താൽപര്യം ഉയർത്താനും സാധിക്കും. ജോലി സമ്മർദം, ജോലി മാറ്റങ്ങൾ തുടങ്ങിയവ പ്രതീക്ഷിക്കാം. നിങ്ങളുടെ ജീവിത പങ്കാളിയുമായി പ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം. കരിയർ മുന്നേറ്റം, വർദ്ധിച്ച സാമ്പത്തിക നേട്ടങ്ങൾ, പൊതുവായ സന്തോഷം എന്നിവ ആസ്വദിക്കാനുള്ള അവസരമുണ്ട്. തൊഴിൽപരമായി നോക്കിയാൽ, ജോലി സമ്മർദ്ദം വർദ്ധിക്കുക, മേലുദ്യോഗസ്ഥരിൽ നിന്ന് അർഹിച്ച അംഗീകാരം ലഭിക്കാതിരിക്കുക മുതലായ ബുദ്ധിമുട്ടുകൾക്ക് സാധ്യത കാണുന്നു.
Read more >>
ഈ വർഷം വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും ചിങ്ങരാശിക്കാർ അതിനെ നല്ല രീതിയിൽ തന്നെ നേരിടും. നിങ്ങളുടെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ ആരംഭിക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് കൃത്യമായി ചിന്തിക്കുകയും വിശകലനം ചെയ്യുന്നതും നന്നായിരിക്കും. ചിങ്ങം രാശിക്കാർക്ക് ഈ വർഷം ആശ്വാസകരമായിരിക്കും, ഇത് ആത്മീയമായ വികസനത്തിനും വലിയ വരുമാനം നേടുന്നതിനും ഗുണം ചെയ്യും. കരിയർ പുരോഗതിയും, സ്ഥിരതയും ഈ ഗുണഫലങ്ങളുടെ സൂചനകളായിരിക്കും. കുടുംബത്തിൽ ഐക്യം അനുഭവിക്കാനും കുടുംബത്തിനുള്ളിൽ വിവാഹം പോലുള്ള ചില മംഗള കർമങ്ങൾക്ക് സാക്ഷ്യം വഹിക്കാനും സാധ്യത കാണുന്നു. അവിവാഹിതർ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അനുയോജ്യമായ സമയമാണ്. സാമ്പത്തികമായി നോക്കിയാൽ, നല്ല സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുവാനും, നിങ്ങളുടെ സമ്പാദ്യത്തിൽ വർദ്ധനവ് കാണാനും കഴിയും. ദൈനംദിന ജോലികളിലും ദിനചര്യകളിലും നിങ്ങൾക്ക് അലസത അനുഭവപ്പെട്ടേക്കാം. പിഴവുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ നിങ്ങളുടെ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നേക്കാം. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്, പ്രത്യേകിച്ച് നിങ്ങളുടെ കാലുകളിലും സന്ധികളിലും വേദനയുണ്ടെങ്കിൽ കൂടുതൽ ജാഗ്രത പാലിക്കണം.
Read more >>
കന്നി രാശിക്കാർ പൊതുവെ ശാന്തരും വിവേകശാലികളുമാണ്. എന്നാൽ ഇക്കൂട്ടർക്ക് ഇവരുടേതായ ചില ന്യൂനതകളും ഉണ്ട്. അതിനാൽ എടുത്തു ചാടി ഒരു നിഗമനങ്ങളിലും ചെന്നു പെടാതിരിക്കാൻ ശ്രദ്ധിക്കണം. ഈ ഉപദേശം നിങ്ങളെ ജീവിതത്തിൽ ഉടനീളം സംരക്ഷിക്കും, ഇത് മുൻ വർഷത്തേക്കാൾ പുരോഗതി കൈവരിക്കാൻ നിങ്ങളെ സഹായിക്കും. ഈ വർഷം ചില ഉയർച്ച താഴ്ചകൾ അനുഭവപ്പെട്ടേക്കാം; എന്നിരുന്നാലും, വളരെ ആഴത്തിലുള്ള ഒരു വീഴ്ചയിൽ നിന്ന് നിങ്ങൾ വളരെ അകലെയാണ്. അത് കൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തിലെ ആഘോഷങ്ങൾക്കും സന്തോഷങ്ങൾക്കും ഒരുപാട് നിയന്ത്രണങ്ങൾ വെക്കേണ്ടതില്ല. സാമ്പത്തികം, ബന്ധങ്ങൾ, ആരോഗ്യം, എന്നിവയുടെ കാര്യത്തിൽ 2023 കന്നിരാശിക്കാർക്ക് ശുഭകരമാണ്. ഈ സമയത്ത് സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാം. അവിവാഹിതർക്ക് ഇത് വിവാഹത്തിന് അനുയോജ്യമായ സമയമായി കണക്കാക്കാം. തൊഴിൽപരമായ പുരോഗതികൾ ഉണ്ടാവാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ തൊഴിൽപരമായ മുന്നേറ്റത്തിൽ നിങ്ങൾക്ക് ഒരു മുൻതൂക്കം ലഭിച്ചേക്കാം. സാമ്പത്തികമായി, നിങ്ങളുടെ ജീവിത ചെലവുകളിൽ ഒരു കുതിച്ചുചാട്ടം ഉണ്ടാവാനുള്ള സാധ്യത കാണുന്നു. ജീവിത പങ്കാളിയുമായുള്ള ബന്ധങ്ങളിൽ നിങ്ങൾ ശ്രദ്ധാലുവായിരിക്കണം, ബന്ധത്തിൽ ചില പിരിമുറുക്കങ്ങൾ ഉണ്ടായേക്കാം.
Read more >>
തുലാം രാശിക്കാർ കുറച്ച് ആത്മപരിശോധന നടത്തുകയും സംഭവവികാസങ്ങളെ മനസ്സിലാക്കുകയും കാലത്തിനനുസരിച്ച് ജീവിതത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരുകയും വേണം. ഗ്രഹ സംക്രമണം നിങ്ങൾക്ക് ഒരു പരിധി വരെ അനുകൂലമായി പ്രവർത്തിക്കുകയും നിങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്തേക്കാം. എന്നിരുന്നാലും സംഭവിക്കുന്നതത്രയും ശരിയോ അല്ലെങ്കിൽ നിങ്ങൾക്ക് അനുകൂലമാവുമെന്നോ കരുതരുത്. അത്കൊണ്ട് തന്നെ, നിങ്ങൾക്ക് സഹായം ആവശ്യമുള്ളപ്പോഴെല്ലാം, അത് ആവശ്യപ്പെടുക. 2023 വർഷം നിങ്ങളുടെ പൂർത്തീകരണത്തിലേക്കുള്ള വാതിൽ തുറക്കുന്നു. സാമ്പത്തിക നേട്ടങ്ങൾ, ബന്ധങ്ങളിലെ സന്തോഷം, തൊഴിൽ പുരോഗതി എന്നിവയുടെ കാര്യത്തിൽ ഈ വർഷം നല്ലതായി കാണുന്നു.
വെല്ലുവിളി നിറഞ്ഞ ചില സാഹചര്യങ്ങൾ നേരിടാനുള്ള സാധ്യതയുണ്ട്. അത് മൂലം കരിയറിലും, സാമ്പത്തിക കാര്യങ്ങളിലും ചില തീരുമാനങ്ങൾ എടുക്കേണ്ടതായി വരും. അത്തരം കാര്യങ്ങൾ മാനസികമായി ബുദ്ധിമുട്ടുണ്ടാകാൻ കാരണമാകും.
വ്യക്തിജീവിതത്തിലോ കുടുംബജീവിതത്തിലോ ഉള്ള സംഘർഷങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. എന്നിരുന്നാലും, നിങ്ങൾക്ക് കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനും ഐക്യം പ്രോത്സാഹിപ്പിക്കാനും കഴിയും. നിങ്ങൾക്ക് സന്തോഷവും പുതിയ പ്രൊഫഷണൽ അവസരങ്ങളും ലഭിച്ചേക്കാം. നിങ്ങൾക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികൾ പോലും വളരെ എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞേക്കും.
Read more >>
വൃശ്ചിക രാശിക്കാർ പൊതുവെ സാമൂഹികമായ ഇടപെടലുകൾ നടത്തുന്നതിനെക്കാൾ ഏകാന്തത ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരാണ്. 2023-ൽ, അവരുടെ ഈ സ്വഭാവം അവർക്ക് ഗുണം ചെയ്യും. ചെറിയ ചില വിട്ടുവീഴ്ചകൾ ചെയ്യുന്നതിലൂടെ ജീവിതത്തിൽ ആഹ്ളാദകരമായ നിമിഷങ്ങൾ കൊണ്ടുവരാൻ സാധിക്കും.
നിങ്ങളുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ വിന്യാസം, അതിന്‍റെ പ്രയോജനം പൂർണമായും നിങ്ങളുടെ ജീവിതത്തിലേക്ക് പകർന്നു കിട്ടണമെങ്കിൽ മനക്കരുത്തും സ്ഥിരതയും എല്ലാം ആവശ്യമാണ് അത് കൊണ്ട്തന്നെ നിങ്ങളുടെ പ്രവൃത്തികൾ സാവധാനം കൂടുതൽ ഏകാഗ്രതയോടും സ്ഥിരതയോടും കൂടി ചെയ്യുക. വൃശ്ചിക രാശിക്കാർക്ക് സാമ്പത്തികം, ആരോഗ്യം, ബന്ധങ്ങൾ എന്നീ മേഖലകളിൽ സമ്മിശ്ര ഫലങ്ങൾ അനുഭവപ്പെടാം. നിങ്ങളുടെ സമ്പാദ്യത്തിൽ നിങ്ങൾ തൃപ്തനാകാം. നിങ്ങളുടെ ആരോഗ്യത്തിന്‍റെ കാര്യം കണക്കിലെടുത്താൽ ഇത് നല്ല വർഷമാണ്, സമീകൃതാഹാരം കഴിക്കുന്നതും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും ഫിറ്റ്നസ് നിലനിർത്താൻ അത്യാവശ്യമാണ്. ഭാവിയിലേക്കുള്ള ഒരു നിക്ഷേപമായി നിങ്ങൾക്ക് പ്രോപെർട്ടികൾക്ക് മുകളിൽ പണം ചിലവഴിക്കാം. ആത്മീയ കാര്യങ്ങളെ സംബന്ധിച്ച് നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. ഓഹരി വിപണിയിലൂടെ നല്ല സമ്പാദ്യം നേടാനും വിജയം വരിക്കാനും സാധിക്കും. കുടുംബബന്ധങ്ങൾ യോജിപ്പുള്ളതായിരിക്കുകയും പരസ്പരബന്ധം വർധിക്കുകയും ചെയ്യും.
Read more >>
ധനു രാശിക്കാർക്ക് 2023 അനുകൂലമായ വർഷം ആയിരിക്കും. അവരെ സംബന്ധിച്ചിടത്തോളം ഈ വർഷം കണ്ടെത്തലിന്‍റെയും മനസ്സിലാക്കലിന്‍റെയും കാലഘട്ടമാണ്. ദൈവീക ശക്തികളുടെ അനുഗ്രഹങ്ങളിലൂടെ നിങ്ങൾ മഹത്തായ നേട്ടങ്ങൾ കരസ്ഥമാക്കും. എന്നിരുന്നാലും കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള ആവേശം ഒഴിവാക്കുന്നത് നല്ലതായിരിയിക്കും അതൊരു പക്ഷേ നിങ്ങളെ കൂടുതൽ ജീവിത പരീക്ഷകളിൽ കൊണ്ട് ചെന്നെത്തിച്ചേക്കാം അതിനാൽ, അപകടങ്ങൾ നിറഞ്ഞ കർമങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. തൊഴിൽ പുരോഗതി, പണം, ആരോഗ്യം എന്നിവയുടെ കാര്യത്തിൽ 2023 വർഷം ഫലപ്രദമായിരിക്കും. സംതൃപ്തിയുടെ കാര്യത്തിൽ അല്പം ക്ലേശം അനുഭവപ്പെട്ടേക്കാം. അത്ഭുതാവഹമായ കരിയർ, സാമ്പത്തികം, എന്നിവയ്ക്ക് സാധ്യത കാണുന്നുണ്ട്. നിങ്ങൾക്ക് ബിസിനസ്സിൽ ലാഭമുണ്ടാകാം, നിങ്ങളുടെ അനുകൂലമായ സമയമായത് കൊണ്ട് തന്നെ ഒരു പുതിയ സംരംഭം സ്ഥാപിക്കുന്നത് നിങ്ങൾക്ക് പ്രയോജനകരമാകും. ഊഹക്കച്ചവട ബിസിനസുകളും നിങ്ങൾക്ക് നല്ല വരുമാനം നൽകിയേക്കാം. നിങ്ങളുടെ ജീവിത പങ്കാളിയുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും.
Read more >>
ഈ രാശിക്കാരുടെ ജീവിതത്തിൽ തടസ്സങ്ങൾ പ്രത്യക്ഷപ്പെടുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യും, മകര രാശിക്കാർ പതറാതെ നിൽക്കുന്നവരാണ്. അവരുടെ ഈ സ്വഭാവം 2023-ലും തുടരും. മകരം രാശിക്കാർ അവരുടെ ധാർമ്മികതയിലും ജീവിതരീതികളിലും ഉറച്ചുനിൽക്കും. നിങ്ങളുടെ തന്ത്രങ്ങൾ നിങ്ങളെ വിജയത്തിലേക്ക് നയിക്കും, അതേസമയം മുൻ വർഷത്തെ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാനും ഈ വർഷം നിങ്ങളെ സഹായിക്കുന്നു. എന്നിരുന്നാലും, ലക്ഷ്യത്തിലേക്കെത്താൻ എളുപ്പവഴികൾ തേടുന്നത് ഒഴിവാക്കുക അത് നിങ്ങൾക്ക് വിപരീത ഫലം നൽകിയേക്കാം. കരിയർ, പണം, ആരോഗ്യം എന്നിവയുടെ കാര്യത്തിൽ 2023 വർഷം നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ നൽകും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് ഈ സമയത്ത് പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. സാമ്പത്തിക അസ്ഥിരത ഉണ്ടാവാൻ സാധ്യതയുണ്ട് . തൽഫലമായി, നിങ്ങളുടെ വീടിനു മുകളിലും നിങ്ങളുടെയും നിങ്ങളുടെ മുതിർന്നവരുടെയും ആരോഗ്യവുമായി ബന്ധപ്പെട്ടും നിങ്ങൾക്ക് കാര്യമായ ചിലവുകൾ ഉണ്ടായേക്കാം. നിങ്ങൾക്ക് ഒരു പുതിയ കരിയർ തുടങ്ങാനും ഒരു നല്ല ജീവിതം നയിക്കാനും സാധിക്കും. നിങ്ങളുടെ കരിയറിൽ ദ്രുതഗതിയിലുള്ള പുരോഗതി, സാമ്പത്തിക നേട്ടങ്ങൾ, വിദേശത്ത് ജോലി ചെയ്യാനുള്ള അവസരങ്ങൾ തുടങ്ങിയവയ്ക്ക് സാധ്യത കാണുന്നു.
Read more >>
കുംഭ രാശിക്കാർ 2023ൽ തങ്ങളുടെ ചില ദിവസങ്ങളോ സന്ദർഭങ്ങളോ ആസ്വദിക്കുന്നതിനായി സമയം കണ്ടെത്തും. അത് വഴി വരും വർഷത്തിൽ കൂടുതല് വിജയം കൈവരിക്കാനും സാധിക്കും. നിങ്ങളുടെ ശ്രമങ്ങൾ ശരിയായ ദിശയിൽ തുടർച്ചയായി ചെയ്യുകയാണെങ്കിൽ 2023 നിങ്ങൾക്ക് അത്യുത്തമായ ഒരു വർഷമായിരിക്കും. എന്നിരുന്നാലും എന്തെങ്കിലും ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയുന്ന മുന്നറിയിപ്പുകളൊന്നും അവഗണിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അഹംഭാവം മാറ്റിവെച്ച് കൊണ്ട് സാഹചര്യങ്ങളെ കൈകാര്യം ചെയ്യുക, ഇല്ലെങ്കിൽ ഒരു നല്ല വർഷത്തെ അത് മോശമായി മാറ്റിയേക്കാം. സാമ്പത്തികമായി, നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. തൽഫലമായി, നിങ്ങളുടെ ബഡ്ജറ്റിന് ബുദ്ധിമുട്ടുണ്ടാക്കുന്ന അധിക ചിലവുകൾ നിങ്ങൾ നേരിട്ടേക്കാം . ജോലിഭാരം കൂടുക വഴി നിങ്ങൾക്ക് കരിയർ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് ജീവിത പങ്കാളിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് കൂടുതൽ ചിലവുകൾ ഉണ്ടായേക്കാം. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധത്തിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. സുഹൃത്തുക്കളുമായി ഇടപഴകുമ്പോൾ ജാഗ്രത പാലിക്കുക. ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പണത്തിന്‍റെ കാര്യത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
Read more >>
മീന രാശിക്കാർ തങ്ങൾക്കുള്ളതിൽ സംതൃപ്തിയും സന്തോഷവും കണ്ടെത്തുന്നവരാണ്. 2023 വർഷത്തിൽ വ്യത്യസ്തമായ ഗ്രഹ സംക്രമണങ്ങളിലൂടെ അവർക്ക് ജീവിതത്തിൽ കൂടുതൽ സന്തോഷം നിറഞ്ഞ മുഹൂർത്തങ്ങൾ ഉണ്ടായേക്കാം.
മുന്നോട്ടുളള സമയങ്ങളിൽ ശുഭാപ്തി വിശ്വാസം ഇല്ലാതിരിക്കുക, വ്യക്തിത്വത്തിന് വെല്ലുവിളികൾ ഏർപ്പെടുക എന്നീ ഘട്ടങ്ങൾ നേരിടേണ്ടി വന്നേക്കാം. അത്തരം സാഹചര്യങ്ങളിൽ ജീവിതം എളുപ്പവും സന്തോഷകരവുമാക്കുവാനായി കൂടുതൽ ഏകാഗ്രത നിറഞ്ഞതും നിങ്ങളിലെ വ്യക്തി തിരിച്ചറിയപ്പെടുന്നതുമായ കർമങ്ങളിൽ നിങ്ങൾ എർപ്പെട്ടേക്കാം.
ചില പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ മീനം രാശിക്കാർ ജാഗ്രത പാലിക്കണം. കരിയറിലെ പുരോഗതി, സാമ്പത്തിക പുരോഗതി, പുതിയ അവസരങ്ങൾ എന്നിവക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യം സംബന്ധിച്ച് ജാഗ്രത പാലിക്കുക. വിദേശത്തുള്ള നിങ്ങളുടെ ജോലിയുടെ ഫലമായി നിങ്ങൾ മറ്റൊരു സ്ഥലത്തേക്ക് മാറേണ്ടി വന്നേക്കാം. നിങ്ങളുടെ കുടുംബത്തിലും ജീവിതപങ്കാളിയുമായും നിങ്ങൾക്ക് അഭിപ്രായഭിന്നത അനുഭവപ്പെടാം. ആത്മീയമായ കാര്യങ്ങളിൽ കൂടുതൽ താല്പര്യം കാണിച്ചേക്കാം. അവിവാഹിതർക്ക് വിവാഹം കഴിക്കാൻ അനുകൂലമായ സമയമാണ്.
Read more >>
Miscellaneous reports providing valuable predictions, remedies & guidelines.
BASIC
NA
|
PREMIUM
PDF via E-mail
|
PREMIUM +
NA
|
|
Forecast from January to Decemeber
|
NA |
✔ |
NA |
Health, family, career & Finance
|
NA |
✔ |
NA |
Position of planets for the year
|
NA |
✔ |
NA |
Planetary effects
|
NA |
✔ |
NA |
Combined effect of planets
|
NA |
✔ |
NA |
Not Available
|
36%OFF
Rs.1560
Rs.999
|
Not Available
|