English lang

നിങ്ങളുടെ സൗജന്യ ജാതകം മലയാളത്തിൽ വായിക്കാൻ

Last updated on 03.07.2023

മലയാളം ജാതകത്തിലൂടെ (Jathakam) ഐശ്വര്യ സമ്പൂർണ്ണമായ ഭാവി ജീവിതം നേടിയെടുക്കൂ.

ഈ പ്രപഞ്ചം അനുനിമിഷം മാറ്റത്തിനു വിധേയമാണ്. നാം എല്ലാ മേഖലകളിലും കുതിച്ചു ചാട്ടം നടത്തുകയാണ്. ലോകം മുഴുവനും ഇപ്പോൾ മനുഷ്യൻ്റെ വിരൽത്തുമ്പിലാണ്. ഈ മാറ്റം ജ്യോതിഷമേഖലയ്ക്കും അനിവാര്യമല്ലേ? മലയാളം ജ്യോതിഷ റിപ്പോർട്ടുകളും കൺസൾട്ടേഷനുകളും ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. നിങ്ങളുടെ ജനന വിശദാംശങ്ങൾ അടിസ്ഥാനമാക്കി നിമിഷങ്ങൾ കൊണ്ട് മലയാളത്തിൽ നിങ്ങളുടെ ജാതകം (Jathakam in Malayalam) തരുന്നു. Clickastro സൗജന്യ മലയാളം ജാതകം റിപ്പോർട്ട്(Free Malayalam Jathakam) വളരെ ലളിതവും പ്രവചനങ്ങൾ ആർക്കും മനസ്സിലാക്കാൻ എളുപ്പമുള്ളതുമാണ്. മാത്രമല്ല കൃത്യമായ പ്രവചനങ്ങളിലൂടെ നമ്മുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലേക്കും കൂടുതൽ ഉൾക്കാഴ്ച നൽകുകയും ചെയ്യുന്നു.

നിങ്ങളുടെ സൗജന്യ ജാതകം മലയാളത്തിൽ വായിക്കാൻ

ഉള്ളടക്കം :

40

40 വർഷത്തെ ജ്യോതിഷ പ്രവചനങ്ങൾ

പരിഹാര സഹിതം

60

60+ പേജുകളിൽ

നിങ്ങൾ നൽകേണ്ടത്:

കൃത്യമായ നിങ്ങളുടെ ജനന വിശദാംശങ്ങൾ

നിങ്ങൾക്ക് ലഭിക്കുന്നത്:

100% സൗജന്യ പ്രിവ്യൂവും സംഗ്രഹവും സമ്പൂർണ്ണ
ജാതകം കരസ്ഥമാക്കുക

വിശ്വസിക്കുന്നവര്‍

50,000-ത്തിലധികം പ്രൊഫഷണൽ ജ്യോതിഷികൾ

അടിസ്ഥാനം

3,00,000 മണിക്കൂറിലധികം ഗവേഷണമുള്ള 90+ വേദ സ്ക്രിപ്റ്റുകള്‍

ആഗോളം

150-ലധികം രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ ഞങ്ങളുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു

അനുഭവസമ്പത്ത്

38 വർഷത്തിലേറെയായി 110 ദശലക്ഷത്തിലധികം ഉപയോക്താക്കളെ സേവിക്കുന്നു

ജാതകത്തിൽ എന്താണുള്ളത്?

Video Reviews

left-arrow
Clickastro Hindi Review on Indepth Horoscope Report - Sushma
Clickastro Hindi Review on Full Horoscope Report - Shagufta
Clickastro Review on Detailed Horoscope Report - Shivani
Clickastro Full Horoscope Review in Hindi by Swati
Clickastro In Depth Horoscope Report Customer Review by Rajat
Clickastro Telugu Horoscope Report Review by Sindhu
Clickastro Horoscope Report Review by Aparna
right-arrow
നിങ്ങളുടെ സൗജന്യ ജാതകം ഇവിടെ മലയാളത്തിൽ നേടൂ

എന്തുകൊണ്ടാണ് Clickastro ഓൺലൈൻ ജ്യോതിഷത്തിൻ്റെ ഏറ്റവും ആധികാരികവും അതുല്യവുമായ ദാതാവായത്?

ഏറ്റവും കൂടുതൽ കാലം ഓൺലൈൻ ജ്യോതിഷ സേവനങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന Clickastro, 110 ദശലക്ഷത്തിലധികം ഉപയോക്താക്കൾക്ക് സേവനം നൽകി വരുന്നു. കൂടാതെ 40 വർഷമായി ഗവേഷണത്തിലൂടെയും വിദഗ്ദ് ഉപദ്ദേശങ്ങളുടേയും അടിസ്ഥാനത്തിൽ നവീകരിക്കപ്പെട്ടു കൊണ്ടുമിരിക്കുന്നു. ഈ വസ്തുതകൾ ഓൺലൈൻ ജ്യോതിഷ മേഖലയിൽ Clickastroയെ വിശ്വസനീയമായ ബ്രാൻഡായി മാറ്റിയിരിക്കുന്നു.
ജ്യോതിഷത്തിലെ പ്രവചനങ്ങൾ (Astrological Predictions) ഓരോ ഘടകങ്ങളും, സൂക്ഷ്മമായ നിർണ്ണയത്തിലൂടെയും സങ്കീർണ്ണമായ ഗണിത സമവാക്യങ്ങളുടെ പ്രയോഗത്തിലൂടെയുമാണ് ലഭിക്കുന്നത്. സങ്കേതിക വിദ്യയുടെ സഹായത്തോടെ ഗണിതസംബന്ധമായി സംഭവിക്കാവുന്ന പിശകുകളെ ഇല്ലാത്താക്കുന്നതിലൂടെ മാനുഷികതലത്തിൽ സംഭവിക്കുവാൻ സാധ്യതയുള്ള പിശകുകളെ ഇല്ലാതാക്കുന്നു. ഇത്തരം സൂക്ഷ്മതലത്തിലുള്ള കൃത്യതയും ജ്യോതിഷ സംബന്ധിയായ ഗവേഷണങ്ങളും 1984 മുതൽ തുടർന്നുവരുന്നു.
100-ലധികം വേദ ജ്യോതിഷികളുടെ ദശാബ്ദങ്ങൾ നീണ്ട ഗവേഷണത്തിൻ്റെ അപഗ്രഥനമാണ് നിങ്ങൾക്ക് ലഭിക്കുന്ന ഈ സൗജന്യ ജാതകം ഓൺലൈൻ റിപ്പോർട്ട് (Free Online horoscope Malayalam). കഴിഞ്ഞ 38 വർഷങ്ങളായി സമാഹരിച്ച ജ്യോതിഷ വിജ്ഞാനമാണ് നിങ്ങളുടെ ജീവിതത്തെ 60 പേജുകളിൽ സംഗ്രഹിക്കാൻ ഞങ്ങളെ പ്രാപ്തമാക്കുന്നത്. ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ ലളിതമായ വാക്കുകളാണ് ഉപയോഗിച്ചിടുള്ളത്.

സൗജന്യ മലയാളം ജാതകത്തിൻ്റെ സവിശേഷതകൾ

നിങ്ങളുടെ വേദ ജാതക സംഗ്രഹം

(കൃത്യമായ ജനന വിശദാംശങ്ങൾ നൽകുക)

യോഗകൾ

?
നിങ്ങളുടെ ജാതകത്തിൽ _______ യോഗങ്ങളുണ്ട്

ഗജകേസരി യോഗം പ്രശസ്തി, ഭാഗ്യം, ശക്തി, വിജയം എന്നിവ നൽകുന്നു. നിങ്ങളുടെ ജാതകത്തിൽ പ്രതിപാദിച്ചിരിക്കുന്ന യോഗങ്ങൾ കണ്ടെത്തൂ.

ദോഷങ്ങൾ

?
നിങ്ങളുടെ ജാതകത്തിൽ ________ ദോഷങ്ങളുണ്ട്

വിശദമായ ജാതക അപഗ്രഥനത്തിലൂടെ ജാതക ദോഷങ്ങൾ കണ്ടെത്തി, അവയ്ക്ക് അനുയോജ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.

കരിയർ

?
നിങ്ങളുടെ കരിയറിന് _________ അനുകൂലമായ കാലഘട്ടങ്ങളുണ്ട്

നിങ്ങൾക്ക് അനുയോജ്യമായ തൊഴിൽമേഖലകൾ മനസ്സിലാക്കി ശരിയായ ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കുക. അതിലൂടെ നിങ്ങൾക്ക് തൊഴിൽ മേഖലയിൽ വിജയങ്ങളും നേട്ടങ്ങളും കരസ്ഥമാക്കുവാൻ സാധിക്കും.

വിവാഹം

?
നിങ്ങളുടെ വിവാഹത്തിന് ________ മംഗളകരമായ കാലഘട്ടങ്ങളുണ്ട്

18നും 50നും ഇടയിൽ നിങ്ങളുടെ ജീവിതത്തിലെ വിവാഹത്തിനായുള്ള അനുകൂലവും മികച്ചതുമായ കാലഘട്ടങ്ങളെക്കുറിച്ച് അറിയുക.

ബിസിനസ്സ്

?
നിങ്ങളുടെ ബിസിനസ്സിന് ________ അനുകൂലമായ കാലയളവുകൾ ഉണ്ട്

ബിസിനസ്സിനുള്ള മികച്ചതും അനുകൂലവുമായ കാലഘട്ടങ്ങളെക്കുറിച്ച് അറിയുകയും മികച്ച ബിസിനസ്സ് തീരുമാനങ്ങൾ എടുക്കുകയും ചെയ്യുക, അത് ബുദ്ധിപരമായ നിക്ഷേപങ്ങളിലൂടെ നിങ്ങളുടെ അഭിവൃദ്ധി വർദ്ധിപ്പിക്കും.

വീട് നിര്‍മ്മാണം

?
നിങ്ങളുടെ ജാതകത്തിൽ വീട് നിർമ്മാണത്തിന് ________ അനുകൂലമായ കാലഘട്ടങ്ങളുണ്ട്

ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ സ്വപ്ന ഭവനവും അത് നിറവേറ്റാൻ സഹായിക്കുന്ന ഏറ്റവും അനുകൂലവും മികച്ചതുമായ കാലഘട്ടങ്ങൾ അറിയാന്‍ കഴിയും.

നിങ്ങളുടെ സൗജന്യ ജാതകം ഇവിടെ മലയാളത്തിൽ നേടൂ

പൂർണ്ണവും വിശദവുമായ മലയാളം ജാതകത്തിൻ്റെ സവിശേഷതകൾ

വിശദമായ വിശകലനവും പ്രവചനങ്ങളും ഉൾപ്പെടുന്നു:

തൊഴിൽ മേഖല

സമ്പത്ത്

വിവാഹം

വ്യക്തിത്വം

ഇനിപ്പറയുന്നതിനായുള്ള അനുകൂല സമയത്തിന്‍റെ കാലയളവ് ലിസ്റ്റ് ഉൾപ്പെടുന്നു:

വിവാഹം

കരിയർ

ബിസിനസ്സ്

വീട് നിര്‍മ്മാണം

ദോഷ വിശകലനവും പ്രതിവിധികളും ഉൾപ്പെടുന്നു:

ഏറ്റവും പ്രധാനപ്പെട്ട 3 ദോഷങ്ങൾക്കായുള്ള നിങ്ങളുടെ ചാർട്ടിൻ്റെ വിശകലനം

ജ്യോതിഷപരമായി ശുപാർശ ചെയ്യുന്ന പരിഹാര നിർദ്ദേശങ്ങൾ നേടുക.

യോഗ വിശകലനം ഉൾപ്പെടുന്നു:

നിങ്ങളുടെ ജീവിതത്തിലെ 76 വ്യത്യസ്ത യോഗകൾക്കുള്ള ജാതക വിശകലനം വിശകലനം

40 വർഷത്തെ പ്രവചനങ്ങൾ ഉൾപ്പെടുന്നു:

റിപ്പോർട്ടിൽ അടുത്ത 40 വർഷത്തേക്കോ 90 വയസ്സുവരെയോ ഉള്ള പ്രവചനങ്ങൾ ഉൾപ്പെടുന്നു, ഏതാണ് ആദ്യം വരുന്നത് അത്.

ലളിതമായ പ്രതിവിധികൾ ഉൾപ്പെടുന്നു:

യന്ത്രം

ഭജന

മന്ത്രങ്ങൾ

പൂജ

വസ്ത്രത്തിൻ്റെ നിറം

വ്രതം

സമഗ്ര ഗവേഷണം ചെയ്ത ഈ വേദ ജാതക റിപ്പോർട്ട് താഴെ പറയും വിധമാണ്:

PDF റിപ്പോർട്ട്

ആധികാരികമായത്

60+ പേജുകൾ

വേദ ജ്യോതിഷം

സുരക്ഷിതമാക്കിയത്

വേദ ജാതക റിപ്പോർട്ട് മലയാളത്തിൽ നേടുക

ജാതകം നേടുക

സൗജന്യ ജാതക സംഗ്രഹവും പൂർണ്ണവും വിശദവുമായ ജാതകത്തിൻ്റെ സൗജന്യ പ്രിവ്യൂവും ലഭിക്കുന്നതിന് ചുവടെയുള്ള ഫോം പൂരിപ്പിക്കുക

ഞങ്ങൾ നിങ്ങളെ എങ്ങനെ ബന്ധപ്പെടും?

റിപ്പോർട്ട് നിങ്ങളുടെ ഇമെയിലിലേക്ക് അയയ്ക്കും കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കാൻ നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിക്കും. നിങ്ങളുടെ വിവരങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

User reviews
Average rating: 4.7 ★
2087 reviews
kabyanjali nayak
★★★★★
11-09-2023
Thank you 🙂🙂
aryan bhasra
★★★★★
04-09-2023
Thanks for the horoscope report
aishwarya patil
★★★★★
31-08-2023
Birth Chart is an essential tool for anyone interested in astrology. It's accurate and informative
venkat rao
★★★★★
31-08-2023
I appreciate having a reliable source for Telugu Jathakam. A trusted resource for astrological insights
lekha
★★★★
31-08-2023
malayalam jathakam is great for malayalam-speaking users. It offers comprehensive birth chart analysis. Highly recommended
rahul
★★★★★
31-08-2023
I appreciate the personalized Jataka in Kannada provided here. A valuable resource for Kannada speakers
arjun
★★★★★
31-08-2023
I find the free horoscope service convenient and reliable. It's easy to access my horoscope online here
rajesh sharma
★★★★★
31-08-2023
I visit for my 'Free Horoscope' daily. An excellent resource for daily horoscopes. Always accurate and engaging
sita
★★★★★
31-08-2023
the marriage predictions here were a lifesaver in planning my future. Highly recommended for those seeking insights into their love life
rajib sarmah
★★★★★
21-08-2023
I am very happy and totally satisfied
rajib sarmah
★★★★★
21-08-2023
I am very happy and totally satisfied
smarajit goswami
★★★★★
18-08-2023
Good horoscope report
shravan
★★★★★
17-08-2023
ClickAstro's Personal Horoscope was a revelation! The report delved deep into various life aspects, offering profound self-insights. Highly recommended for those seeking astrological self-discovery.
vivek
★★★★
17-08-2023
The Malayalam Jathakam report provided insightful glimpses into my life. While some details were spot-on, a tad more personal touch would enhance it. A valuable guide for Malayalam speakers.
ananya
★★★★★
17-08-2023
ClickAstro's Free Horoscope is now a daily ritual for me. The predictions often resonate surprisingly well, and it's both informative and delightful to read. An absolute go-to for daily horoscopes!
rajesh
★★★★
17-08-2023
ClickAstro's Marriage Predictions opened a window to my potential partner and marital journey. The report was insightful, though a touch more personalization would be welcome. Still, a valuable aid for marriage seekers.
deepak
★★★★★
10-08-2023
The birth chart report was detailed and comprehensive. It helped me understand how planetary positions influence my life. A must-try for astrology enthusiasts.
vivek
★★★★
10-08-2023
The marriage predictions report offered some interesting insights into my future. While I found it insightful, I wish it had provided a bit more detail. Still, a valuable resource
kamaljit kaur
★★★★★
04-08-2023
Accurate results
kritika
★★★★
04-08-2023
ClickAstro's Personal Horoscope Report offered a highly personalized and accurate reading of my birth chart. It covered various aspects of my life, including career, relationships, and health. I found the insights incredibly helpful for self-awareness and personal growth."
naveen
★★★★★
04-08-2023
ClickAstro's Kannada Jataka Report is a convenient option for astrology enthusiasts in Kannada. The report provided insightful information about my life, although some parts were too general. Nevertheless, it's a valuable service for Kannada-speaking individuals seeking astrological guidance."
rajesh
★★★★★
04-08-2023
I am delighted with ClickAstro's Free Horoscope Report. It's a comprehensive and accurate service that helps me plan my day effectively. The predictions have been surprisingly on point, and I find myself relying on this report daily. A fantastic offering without any cost!"
sneha iyer
★★★★★
04-08-2023
ClickAstro's Marriage Predictions offered valuable guidance for my potential life partner and marriage prospects. The report gave me clarity and highlighted important aspects to consider. I wish it provided more personalized details, but overall, it's a reliable service for those seeking astrological assistance in their marriage journey."
balbir singh
★★★★★
19-07-2023
Good result
raosahab mukesh
★★★★★
19-07-2023
Yes this is website to right talk to me
madasam6
★★★★★
06-07-2023
Easy to underßtant
anil
★★★★★
02-07-2023
Ok
balravadla raj
★★★★★
02-07-2023
Nice report
pankaj kumar
★★★★★
28-06-2023
Nice horoscope report
priyanka j c
★★★★★
27-06-2023
ಜೀವನದ ಮುನ್ಸೂಚನೆಯ ವಿವಾಹ ಸಲಹೆಗಳು

Read Free Horoscope Reviews

റിപ്പോർട്ടിൽ എന്താണുള്ളത്?

പഞ്ചാംഗ പ്രവചനങ്ങൾ

നിങ്ങളുടെ ജനനത്തീയതിയെ അടിസ്ഥാനമാക്കി നക്ഷത്രം (Nakshatra), തിഥി, കരണം, നിത്യയോഗങ്ങൾ തുടങ്ങിയ സുപ്രധാന ജ്യോതിഷ വശങ്ങൾ മലയാളം ജ്യോതിഷം വിശകലനം ചെയ്യുന്നു. അവയുടെ പരിശോധന നിങ്ങളുടെ വ്യക്തിത്വം, ശാരീരിക സവിശേഷതകൾ മുതലായവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പഞ്ചാംഗ പ്രവചനങ്ങൾ (Panchanga Predictions) അത്തരം വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. നക്ഷത്രം, തിഥി എന്നിവ പോലെ നിങ്ങൾ ജനിച്ച ആഴ്ചയിലെ ദിവസം നിങ്ങളുടെ വ്യക്തിത്വത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. ശുക്ല, കൃഷ്ണപക്ഷ കാലങ്ങളിലെ ജനനങ്ങള്‍ വ്യക്തിത്വ വ്യത്യാസങ്ങൾക്ക് കാരണമാകുന്നു. കരണ വിശകലനവും നിത്യയോഗവും ഭൂമിയിലെ അവൻ്റെ അല്ലെങ്കിൽ അവളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെ കുറിച്ച് വിവരങ്ങൾ നൽകുന്നു.

ദശാ പ്രവചനങ്ങൾ

ഒരു വ്യക്തിയെ ഒരു പ്രത്യേക ഗ്രഹം സ്വാധീനിക്കുന്ന സമയമാണ് ദശ. നിങ്ങളുടെ സൗജന്യ ഓൺലൈൻ മലയാളം ജാതകത്തിൽ നിർണായകമായ ദശാ കാലയളവുകളെക്കുറിച്ചും അവയുടെ 25 വർഷം വരെയുള്ള ഉപകാലഘട്ടങ്ങളെക്കുറിച്ചും ഉള്ള വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നു. ഈ സംഭവങ്ങൾ വ്യക്തിയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് റിപ്പോർട്ട് വിശദീകരിക്കും. ഒരു നിശ്ചിത കാലയളവിൽ പ്രതീക്ഷിക്കാവുന്ന ശുഭാശുഭഫലങ്ങളെ മനസ്സിലാക്കാൻ ഇത് വ്യക്തിയെ സഹായിക്കും. ദശാ പ്രവചനങ്ങൾ 25 വർഷത്തേക്കുള്ളതാണ്. ഇത് പ്രധാന ദശാകാലത്തിൻ്റെ ആഘാതത്തെയും ദശാ കാലഘട്ടത്തിലെ വിവിധ അപഹാര കാലഘട്ടങ്ങളിലെ വിവിധ ഫലങ്ങളെയും പ്രതിപാദിക്കുന്നു. ഉദാഹരണത്തിന്, 2022-ൽ വാങ്ങിയ റിപ്പോർട്ടിൽ 2067 വരെയുള്ള പ്രവചനങ്ങൾ ഉൾപ്പെടും.

ഭാവ പ്രവചനങ്ങൾ

നിങ്ങളുടെ മലയാളം ജാതകത്തിലെ രാശികളാണ് ഭാവങ്ങൾ. നിങ്ങളുടെ ജാതകത്തിലെ വിവിധ ഗ്രഹങ്ങളുടെ (Houses) സ്ഥാനം പരിശോധിക്കുന്നതിനാൽ ഭാവ പ്രവചനങ്ങൾ പ്രധാനമാണ്, അത് നിങ്ങളുടെ ജീവിതത്തിൻ്റെ ശാരീരിക സവിശേഷതകൾ, സ്വഭാവം, വ്യക്തിത്വ സവിശേഷതകൾ, വിദ്യാഭ്യാസം, പങ്കാളി, ഭാഗ്യം, സമൃദ്ധി, ദീർഘായുസ്സ്, തൊഴിൽ, വരുമാനം തുടങ്ങിയ വശങ്ങളെ സ്വാധീനിക്കും. ദോഷകരമായ ഗ്രഹങ്ങൾ പോലും ചില ഭാവങ്ങളിൽ സ്ഥാനം പിടിക്കുമ്പോൾ ഗുണഫലങ്ങൾ ഉണ്ടാകും, മറ്റുള്ളവയിൽ, ഏറ്റവും ഗുണകരമായ ഗ്രഹങ്ങൾ പോലും ദോഷകരമാകുകയും ചെയ്യും. ഉദാഹരണത്തിനു ഒരു വ്യക്തിയുടെ ഏഴാം ഭാവമാണ് അയാളുടെ വിവാഹത്തെയും ദാമ്പത്യ ജീവിതത്തെയും നിയന്ത്രിക്കുന്നത്.

യോഗ വിശകലനം

യോഗങ്ങൾ (Yogas) ഒരു പ്രത്യേക ഗ്രഹ സംയോഗമാണ്, അവയ്ക്ക് ആയുര്‍ ദൈർഘ്യ ഫലങ്ങളുണ്ട്. വേദ ജ്യോതിഷത്തിൽ നൂറുകണക്കിന് യോഗകളെ വിവരിക്കുന്നു, അവയിൽ ചിലത് ശക്തമാണ്, മറ്റുള്ളവ കൂടുതൽ ശാന്തമായ സ്വാധീനം ചെലുത്തുന്നു. നിങ്ങളുടെ സൗജന്യ ഓൺലൈൻ മലയാളം ജാതകം നിങ്ങൾക്കുള്ള പ്രത്യേക യോഗകളെ വിശകലനം ചെയ്യുകയും അവ നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് വിശദമായി പ്രതിപാദിക്കുകയും ചെയ്യുന്നു. രാജയോഗം പോലുള്ള ചില യോഗങ്ങൾ ഒരു വ്യക്തിയുടെ ഭാഗ്യം പൊതുവെ മെച്ചപ്പെടും. വിദ്യാഭ്യാസം, ശാരീരിക ക്ഷമത മുതലായവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യോഗയുടെ മറ്റ് രൂപങ്ങൾക്ക് കൂടുതൽ ശ്രദ്ധാകേന്ദ്രമായ ഫലമുണ്ട്. ഉദാഹരണത്തിന്, അധി യോഗ ഐശ്വര്യവും ആഡംബരപൂർണ്ണവുമായ ജീവിതവും ദീർഘവും സന്തുഷ്ടവുമായ ജീവിതം ആസ്വദിക്കാൻ നിങ്ങളെ സഹായിക്കുന്നു.

അനുകൂലമായ കാലഘട്ടങ്ങൾ

ജീവിതത്തിൽ, ഭാഗ്യം നിരന്തരം മാറി കൊണ്ടിരിക്കുന്നു. നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിയും ചില സമയങ്ങളിൽ അക്ഷരാർത്ഥത്തിൽ വളരെ അനുകൂലമായി മാറിയേക്കാം, മറ്റ് സമയങ്ങളിൽ നിങ്ങൾ ചെയ്യുന്നതെല്ലാം പ്രതികൂലമായും വന്നേക്കാം. നിങ്ങളുടെ സൗജന്യ ഓൺലൈൻ ജാതകം (Free Online Horoscope) നിങ്ങളുടെ ജീവിതത്തിലെ സന്തോഷകരവും സമൃദ്ധവുമായ എല്ലാ സമയങ്ങളെയും വിശദമാക്കുന്നു. ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനും വിവാഹം കഴിക്കുന്നതിനും കുട്ടികളുണ്ടാകുന്നതിനും അല്ലെങ്കിൽ ഒരു വീട് പണിയുന്നതിനും ഏറ്റവും മികച്ച സമയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അവയുടെ ആരംഭം മുതൽ സമാപന സമയം വരെ, വിവിധ കാലഘട്ടങ്ങൾ പട്ടിക ഫോർമാറ്റിൽ പ്രദർശിപ്പിക്കും. വിവാഹത്തിന് അനുകൂലമായ പ്രായം കണക്കാക്കുന്നത് 18 മുതൽ 60 വയസ്സുള്ളവരിലാണ്, അതേസമയം തൊഴിലിനും ബിസിനസ്സിനും പരിശോധിക്കുന്നത് 15 മുതൽ 60 വയസ്സുള്ളവരെയാണ്. വീടുനിർമ്മാണത്തിനുള്ള പ്രായപരിധി 15 മുതൽ 80 വരെയാണ്.

ഗ്രഹദോഷവും പരിഹാരങ്ങളും

നിങ്ങളുടെ സൗജന്യ ഓൺലൈൻ ജാതകം നിലവിലുള്ള ഗ്രഹദോഷങ്ങൾ പരിശോധിക്കും. ജാതകത്തിൽ ഗ്രഹങ്ങൾ തെറ്റായ സ്ഥാനത്ത് നിൽക്കുമ്പോഴാണ് ഗ്രഹദോഷം (Graha Doshas) ഉണ്ടാകുന്നത്. ഉദാഹരണത്തിന്, ചൊവ്വ ഏഴാം ഭാവത്തിൽ നിൽക്കുകയാണെങ്കിൽ ജാതകം കുജദോഷം (Kuja Dosha) സൂചിപ്പിക്കുന്നു. അത്തരം ഗ്രഹദോഷങ്ങൾ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുമെന്നതിനാൽ, ശുപാർശ ചെയ്യുന്ന ട്രീറ്റ്മെന്‍റുകൾ പിന്തുടരുന്നതാണ് നല്ലത്. നിങ്ങളുടെ ജാതകത്തിൽ ഏതെങ്കിലും ഗ്രഹദോഷങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ആവശ്യമായ എല്ലാ പരിഹാരങ്ങളും സൗജന്യ ജാതകത്തിൽ ഉൾപ്പെടുത്തും. വ്രതാനുഷ്ഠാനങ്ങൾ, മന്ത്രങ്ങൾ, പൂജകൾ തുടങ്ങിയവയെല്ലാം പരിഹാര പ്രവർത്തനങ്ങളിൽ ഉൾപ്പെടാം.

മൗഢ്യം

ജാതകത്തിൽ ഒരു ഗ്രഹം സൂര്യനോട് വളരെ അടുത്ത് നിൽക്കുമ്പോഴാണ് ആ ഗ്രഹത്തിനു മൗഢ്യം സംഭവിക്കുന്നത്. ഉദാഹരണത്തിന്, ജാതകത്തിൽ സൂര്യൻ്റെ 12 ഡിഗ്രിക്കുള്ളിൽ ചന്ദ്രൻ വന്നാൽ മൗഢ്യത്തിലാണെന്ന് പറയപ്പെടുന്നു. നിങ്ങളുടെ സൗജന്യ ജാതകം ഈ രീതിയിൽ നിങ്ങളുടെ ജാതകത്തിലെ മൊത്തത്തിലുള്ള മൗഢ്യം പരിശോധിക്കുന്നു. ഗ്രഹ മൗഢ്യം കാരണം ഒരു വ്യക്തിയുടെ ജീവിതം കഷ്ടത നിറഞ്ഞതാകാം. ഇവിടെ നിങ്ങളുടെ ജാതകത്തിലെ ഗ്രഹങ്ങൾ തമ്മിലുള്ള സംഘർഷങ്ങളുടെ സാധ്യതയും പരിശോധിക്കുന്നു. ഗ്രഹയുദ്ധ എന്നാണ് ഇതിനു പറയുന്നത്. അടുത്തതായി വരുന്നത് ഗ്രഹാവസ്ഥയാണ്. ഓരോ അവസ്‌ഥയിലെയും അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൻ്റെ ഘട്ടത്തിലെയും ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ ഗ്രഹാവസ്‌ഥയിൽ പരിശോധിക്കുന്നു.

അഷ്ടകവർഗ പ്രവചനങ്ങൾ

ഗ്രഹങ്ങളുടെ എട്ട് ജ്യോതിഷ ഘടകങ്ങളെ അടിസ്ഥാനമാക്കി ഗ്രഹത്തിൻ്റെ സ്വാധീന ശക്തി നിർണ്ണയിക്കുന്ന ജ്യോതിഷ രീതിയാണ് അഷ്ടവർഗ്ഗം (Ashtakavarga). മറ്റ് ഗ്രഹങ്ങളുമായി ബന്ധപ്പെട്ട് ഗ്രഹത്തിൻ്റെ സ്ഥാനവും ലഗ്നവും അടിസ്ഥാനമാക്കി, ഗ്രഹത്തിൻ്റെ ശക്തിയും തീവ്രതയും ഇവിടെ കണക്കാക്കുന്നു. ഓരോ ഗ്രഹത്തിനും 0 നും 8 നും ഇടയിലുള്ള ഒരു പോയിന്റ് മൂല്യം നൽകിയിരിക്കുന്നു, 0 അതിൻ്റെ ബലഹീനതയെയും 8 അതിൻ്റെ ശക്തിയെയും സൂചിപ്പിക്കുന്നു. നിങ്ങളുടെ സൗജന്യ ഓൺലൈൻ മലയാളം ജാതകത്തിൻ്റെ അഷ്ടകവർഗ പ്രവചനങ്ങൾ ഗ്രഹങ്ങളുടെ മൊത്തത്തിലുള്ള ശക്തിയെ വിലയിരുത്തുന്നു. ഇത് വ്യക്തിയുടെ ജീവിത സംഭവങ്ങൾ പ്രവചിക്കാൻ സഹായിക്കുന്നു. പ്രതികൂല ഗ്രഹദോഷങ്ങൾക്കുള്ള പരിഹാരങ്ങളും തരുന്നു.

ട്രാൻസിറ്റ് പ്രവചനം

ട്രാൻസിറ്റ് പ്രവചനത്തിൽ വ്യക്തിയുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ (Position of Planets) പ്രപഞ്ചത്തിലെ നിലവിലെ സ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നു. ഓൺലൈൻ മലയാളം ജാതകം ട്രാൻസിറ്റ് പ്രവചനം പരിശോധിച്ച് ഓരോ ഗ്രഹത്തിൻ്റെയും സംക്രമണത്തെക്കുറിച്ചും അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും കൂടുതലറിയാൻ കഴിയും. ഉദാഹരണത്തിന്, വ്യാഴം, സൂര്യൻ, ശനി (Saturn) തുടങ്ങിയ ഗ്രഹങ്ങളുടെ സംക്രമണം ഒരു വ്യക്തിയുടെ ജീവിതത്തെ സാരമായി ബാധിച്ചേക്കാം. വ്യാഴം ഒരു വർഷത്തിനുള്ളിൽ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് മാറുന്നു, എന്നാൽ സൂര്യൻ ഒരു മാസത്തിനുള്ളിൽ അങ്ങനെ ചെയ്യുന്നു. ശനി ഒരു രാശിയിലൂടെ കടന്നുപോകാൻ രണ്ടര വർഷമെടുക്കും. ഒരു രാശിയിലൂടെ സാവധാനം നീങ്ങുമ്പോൾ ഒരു വ്യക്തിയിൽ ഗ്രഹത്തിൻ്റെ സ്വാധീനം വർദ്ധിക്കുന്നു.
Get Personalized Saturn Transit Report

നിങ്ങളുടെ മലയാളം ജാതകം: ഒരു അവലോകനം

വെല്ലുവിളി നിറഞ്ഞ ചില ജീവിത സാഹചര്യങ്ങളിൽ നാം എങ്ങനെ പെരുമാറുന്നു, അത് പോലെ തന്നെ അതിനെ എങ്ങിനെ മറി കടക്കാം എന്നൊക്കെ നമ്മൾ ചിന്തിക്കാറുണ്ട്. നിങ്ങളുടെ ജാതകത്തിന് നിങ്ങളുടെ സ്വഭാവം, വ്യക്തിത്വം തുടങ്ങിയവയെ കുറിച്ച് എത്രത്തോളം വിശദീകരിക്കാൻ കഴിയും എന്നുള്ളത് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഒരു പക്ഷേ അത് നിങ്ങളിൽ അത്ഭുതം നിറച്ചേക്കാം.

ജ്യോതിഷത്തിൻ്റെ തന്നെ ഏറ്റവും പഴക്കമേറിയ രീതിയായ വേദ ജ്യോതിഷമാണ് മലയാള ജ്യോതിഷത്തിൻ്റെ അടിസ്ഥാനം.

മലയാളം ജാതകത്തിലൂടെ ഒരു വ്യക്തിക്ക് തൻ്റെ ജാതകത്തിൽ ഉൾപെട്ടിട്ടുള്ള രാശി,ഭാവങ്ങൾ, ഗ്രഹങ്ങൾ, ദൃഷ്ടിയുമായി ബന്ധപ്പെട്ട വിശദീകരണങ്ങള് തുടങ്ങിയവയുടെ ഒരു നേർക്കാഴ്ച ലഭ്യമാവുന്നു.

ഓരോ ഭാവവും നിങ്ങളുടെ ജീവിതത്തിൻ്റെ വ്യത്യസ്തമായ മേഖലകളെ പ്രതിനിധാനം ചെയ്യുന്നു. കൂടാതെ, ഒരാളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ അനുസരിച്ച് അതിനു ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു.

ഓരോ ഗ്രഹങ്ങളും നിങ്ങളുടെ ജീവിതത്തെ പല രീതിയിൽ സ്വാധീനിക്കുന്നു. നിങ്ങളുടെ വ്യക്തിത്വം, ജീവിതത്തിൽ നിങ്ങൾ നടത്തുന്ന തിരഞ്ഞെടുപ്പുകൾ, ഇവയെല്ലാം തന്നെ ഈ ഗ്രഹങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു.

12 രാശി ചിഹ്നങ്ങൾ പരിഗണിച്ചാൽ അവയൊരോന്നും മനുഷ്യരുടെ വ്യക്തിത്വം, സ്വഭാവ സവിശേഷതകൾ, വ്യക്തിയുടെ ബലങ്ങൾ, ബലഹീനതകൾ, ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തുടങ്ങിയവയെ കുറിച്ച് വിശദീകരിക്കുന്നു

മലയാളത്തിൽ ലഭ്യമായിട്ടുള്ള ഈ സൗജന്യ ജാതകം ഉപയോഗിക്കുക വഴി നിങ്ങൾക്ക് നിങ്ങളുടെ വ്യക്തിത്വത്തെ കുറിച്ചും, കഴിവുകളെക്കുറിച്ചും സൂക്ഷ്മമായി മനസിലാക്കാനും അതിലൂടെ നിങ്ങളുടെ ജീവിതം ചിട്ടപ്പെടുത്താനും, ഒരു നല്ല ഭാവി കെട്ടിപ്പടുക്കാനും സാധിയ്ക്കുന്നു.
നിങ്ങളുടെ മലയാളം ജാതകത്തിലെ (Jathakam in Malayalam) രാശിയും നവാംശ ചക്രവും നിങ്ങളുടെ ജാതകത്തിലെ ഒമ്പത് ഗ്രഹങ്ങളുടെ സ്ഥാനങ്ങളെ നിർവ്വചിക്കുന്നു. ജന്മരാശി, നക്ഷത്രം, ഗ്രഹനില എന്നിവയെക്കുറിച്ച് സമഗ്രവും വിശദവുമായ വിശകലനം നടത്തി കൃത്യമായ പ്രവചനങ്ങൾ നൽകാൻ ഇത് സഹായിക്കുന്നു. Clickastroയുടെ മലയാളം ജാതകം ഓരോ ഭാവത്തിലുമുള്ള ഗ്രഹങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അവ നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും വിശദീകരിക്കുന്നു

ഓൺലൈൻ മലയാളം ജാതകത്തിന്‍റെ പ്രധാന സവിശേഷതകൾ

അടിസ്ഥാന സവിശേഷതകൾ

പഞ്ചാംഗ പ്രവചനങ്ങൾക്ക് നിങ്ങളുടെ അടിസ്ഥാന സ്വഭാവങ്ങളെക്കുറിച്ച് പറയാൻ കഴിയും. നിങ്ങളുടെ ജനനസമയത്തെ ആധാരമാക്കി നിങ്ങളുടെ ശരീരവും, മനസ്സും, വികാരങ്ങളും പഞ്ചാംഗത്താൽ രൂപപ്പെടുത്തിയിരിക്കുന്നു. ഈ ജാതകത്തിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ജനിച്ച ദിവസം, നക്ഷത്രം, തിഥി, കരണം (Karana), നിത്യയോഗം തുടങ്ങിയവയെ ആസ്പദമാക്കി കൃത്യമായ പ്രവചനങ്ങൾ ലഭ്യമാവുന്നു.

സ്വഭാവവും സമ്പത്തും

നിങ്ങളുടെ ജീവിതത്തെക്കുറിച്ചും ധനം സമ്പാദിക്കാനുള്ള സാധ്യതകളെക്കുറിച്ചും നിങ്ങൾക്ക് അറിയാൻ കഴിയും! Clickastroയുടെ മലയാള ജ്യോതിഷം നിങ്ങളുടെ സ്വഭാവത്തെയും സമ്പത്തിനെയും പ്രതിനിധീകരിക്കുന്ന 1-ഉം 2-ഉം ഭാവങ്ങൾ യഥാക്രമം വിശദീകരിക്കുന്നു. ഇത് നിങ്ങളുടെ അടിസ്ഥാന സ്വഭാവവിശേഷങ്ങൾ, സമ്പത്ത് (Wealth), ഭാഗ്യം, പണമൊഴുക്ക് തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് നൽകുന്നു.

കുജ/ചൊവ്വാ ദോഷം

കുജദോഷം അല്ലെങ്കിൽ ചൊവ്വാ ദോഷം നിങ്ങളുടെ ജാതകത്തിൽ സാധ്യമായ വിവിധ ദോഷങ്ങളിൽ ഒന്നാണ്. ഈ ദോഷങ്ങൾ ജീവിതത്തിൽ ചില കാലതാമസങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നു. ഈ റിപ്പോർട്ടിൽ നിന്ന് നിങ്ങൾക്ക് ഈ ദോഷങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും അവ പരിഹരിക്കാനുള്ള പ്രതിവിധികളും മനസ്സിലാക്കാന്‍ കഴിയും.

നിങ്ങളുടെ ജനന ചാർട്ടിലെ ഘടകങ്ങൾ (ജാതകം മലയാളം)

നിങ്ങളുടെ ജനന ചാർട്ട് വ്യക്തമായി മനസിലാക്കുന്നതിലൂടെ അത് ഫലപ്രദമായി ഉപയോഗിക്കാനും സാധിക്കുന്നു. ഒരു ജനന ചാർട്ടിനെകുറിച്ചു നമുക്ക് കൂടുത്തലറിയം

എന്തുകൊണ്ടാണ് നാം ഒരു പ്രത്യേക രീതിയിൽ പെരുമാറുന്നത്, പ്രധാനപ്പെട്ട ജീവിത തീരുമാനങ്ങൾ എടുക്കുന്നത്, മികച്ച മനുഷ്യനാകുന്നത്. ജ്യോതിഷ പ്രവചനങ്ങളുടെ പുരാതന രൂപങ്ങളിലൊന്നായ വേദ ജ്യോതിഷത്തിൻ്റെ (Malayalam Astrology) നിയമങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ജനന ചാർട്ട് സൃഷ്ടിക്കാൻ കഴിയും.

നിങ്ങളുടെ ജാതക ചാർട്ട് എന്നു പറയുന്നത് താഴെപ്പറയുന്ന 4 ഘടകങ്ങളെ ഒരു ചിത്രമായി അവതരിപ്പിക്കുന്നതാണ്

● ഭാവങ്ങള്‍

● ഗ്രഹങ്ങൾ

● ചിഹനങ്ങള്‍

● ദൃഷ്ടി

ഭാവങ്ങള്‍

നിങ്ങളുടെ രാശിചക്രത്തെ 12 ഭാഗങ്ങളായി വിഭജിക്കുമ്പോൾ ലഭിയ്ക്കുന്നതെന്തൊ അതിനെ നമുക്ക് ഭാവങ്ങൾ എന്നു വിളിക്കാം. ഇവയൊരോന്നും ഒരു പ്രത്യേക ചിഹ്നത്തിൻ്റെ നിയന്ത്രണത്തിലായിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തിലെ ഓരോ മേഖലകളെയും പ്രതിനിധീകരിക്കുന്നു. അച്ചുതണ്ടിന് ചുറ്റുമുള്ള ഭൂമിയുടെ 24 മണിക്കൂർ ഭ്രമണത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വിശദീകരണങ്ങൾ നല്കുന്നത്.


ഒന്നാം ഭാവം മേടം എന്ന് കരുതുക, എങ്കിൽ

● ആദ്യ ഭാവം - ചൊവ്വ ഭരിക്കുന്നു, ഇത് ലഗ്നം (അല്ലെങ്കിൽ ആരോഹണം) എന്ന് അറിയപ്പെടുന്നു, ഇത് നിങ്ങളുടെ രൂപത്തെയും മറ്റുള്ളവരിൽ നിങ്ങൾ ഉണ്ടാക്കുന്ന മതിപ്പിനെയും നിയന്ത്രിക്കുന്നു.

● രണ്ടാം ഭാവം - ശുക്രൻ ഭരിക്കുന്നു, ഇത് നിങ്ങളുടെ സാമ്പത്തികം, സ്വത്ത് എന്നിവയെ സൂചിപ്പിക്കുന്നു , കൂടാതെ നിങ്ങളുടെ ആത്മാഭിമാനത്തിലും, മൂല്യത്തിലും ശ്രദ്ധ കടത്തുന്നു.

● മൂന്നാം ഭാവം - ബുധൻ ഭരിക്കുന്നു, ഇത് നിങ്ങളുടെ ആശയവിനിമയ ശൈലി, ചിന്താ പ്രക്രിയകൾ, വൈജ്ഞാനിക പ്രവർത്തനങ്ങൾ എന്നിവയെ നിയന്ത്രിക്കുന്നു.

● നാലാം ഭാവം - ചന്ദ്രൻ ഭരിക്കുന്ന ഈ ഭാവം നിങ്ങളുടെ വൈകാരിക അടിത്തറയെ പ്രതിഫലിക്കുന്നു, നിങ്ങളുടെ പുർവ്വ പരമ്പരയും കുടുംബ ബന്ധങ്ങളും നിർണ്ണയിക്കുന്നു.

● അഞ്ചാം ഭാവം - സൂര്യൻ ഭരിക്കുന്ന ഈ ഭാവം നിങ്ങളുടെ സരസ വശം, സർഗ്ഗാത്മകത, ആനന്ദം, പ്രണയം എന്നിവ എടുത്തുകാണിക്കുന്നു.

● ആറാമത്തെ ഭാവം - കന്നിരാശി ഭരിക്കുന്ന ഈ ഭാവം നിങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതിഫലിക്കുന്നു, പ്രശ്‌നങ്ങൾ പരിഹാരക്കുവാനുള്ള നിങ്ങളുടെ കഴിവ്, ദിനചര്യകൾ, കാര്യക്ഷമത, സംഘാടന മികവ് എന്നിവയോടുള്ള മനോഭാവം നിർണ്ണയിക്കുന്നു.

● ഏഴാം ഭാവം - ശുക്രൻ ഭരിക്കുന്ന ഈ ഭാവം ജിവിത പങ്കാളിത്തം, വിവാഹം, ബിസിനസ്സ് പങ്കാളിത്തം മുതലായവയെ ചുറ്റിപ്പറ്റി നിൽക്കുന്നു, ഇത്തരം ചേരലുകളോടുള്ള നിങ്ങളുടെ മനോഭാവം പരിശോധിക്കുന്നു.

● എട്ടാം ഭാവം - ഇത് പ്ലൂട്ടോ ഭരിക്കുന്ന രൂപാന്തരത്തിൻ്റെ ഭാവമാണ്. പുനർജന്മങ്ങൾ, മാറ്റം, ആസക്തി, പുനരുജ്ജീവനം മുതലായവയെക്കുറിച്ച് പറയുന്നു.

● ഒമ്പതാം ഭാവം - വ്യാഴം ഭരിക്കുന്ന ഈ ഭാവം നിങ്ങളുടെ വിശ്വാസം, സമ്പ്രദായം, തത്ത്വചിന്തകൾ എന്നിവയെ വികസിപ്പിക്കുകയും നിങ്ങളുടെ ഉന്നത പഠനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു

● പത്താം ഭാവം - ഈ ഭാവത്തെ ശനി ഭരിക്കുന്നു. നിങ്ങളുടെ കരിയർ, നേട്ടങ്ങൾ, പ്രശസ്തി, അല്ലെങ്കിൽ ജീവിതത്തിൽ വിജയം നേടാനുള്ള ആഗ്രഹം എന്നിവയെക്കുറിച്ച് പറയുന്നു.

● പതിനൊന്നാം ഭാവം - യുറാനസ് ഭരിക്കുന്നത്. നിങ്ങളുടെ പ്രതീക്ഷകൾ, അഭിലാഷങ്ങൾ, ജീവിതത്തിൽ നിങ്ങൾ നേടാൻ ആഗ്രഹിക്കുന്ന സ്വപ്നങ്ങൾ എന്നിവയെക്കുറിച്ച് ഇത് പറയുന്നു.

● പന്ത്രണ്ടാം ഭാവം - ഈ ഭാവം നെപ്ട്യൂൺ ആണ് ഭരിക്കുന്നത്, നിങ്ങളുടെ ഉപബോധാവസ്ഥയെ ഹൈലൈറ്റ് ചെയ്യുന്നു, നിങ്ങളുടെ കർമ്മത്തെയും നിങ്ങളുടെ വളർച്ചയെയും ഇത് നിയന്ത്രിക്കുന്നു.

ഗ്രഹങ്ങൾ

മലയാള ജ്യോതിഷത്തിൽ നിങ്ങളുടെ ജനന സമയത്തുള്ള ഗ്രഹനില സുപ്രധാനമാണ്. നിങ്ങളുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങളുടെ വ്യക്തിത്വത്തിൻ്റെ വിവിധ വശങ്ങളെ പ്രതിനിധീകരിക്കുന്നു. ഒരു ചെറിയ അവലോകനം താഴെ:

● സൂര്യൻ - നിങ്ങളുടെ ഇഷ്‌ടാനിഷ്‌ടങ്ങൾ, താൽപ്പര്യങ്ങൾ, എന്നിവ നിങ്ങൾ എങ്ങനെ പ്രകടിപ്പിക്കുന്നു, തിരിച്ചറിയുന്നു എന്നൊക്കെ നിർവ്വചിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഗ്രഹം.

● ചന്ദ്രൻ - ഇത് നിങ്ങളുടെ വൈകാരികത, ശീലങ്ങൾ, മാനസികാവസ്ഥ എന്നിവയെ നിയന്ത്രിക്കുന്നു. കൂടാതെ നിങ്ങൾക്ക് ഏറ്റവും സുഖകരവും നിങ്ങളെ അസ്വസ്ഥരാക്കുന്നതുമായ കാര്യങ്ങളിൽ ശ്രദ്ധ പതിക്കുന്നു. നിങ്ങൾ പങ്കിടുന്ന വികാരങ്ങളുടെ പൂർണ്ണമായ അവലോകനം ഇവിടെ ലഭിക്കുന്നു. അസൂയ, കോപം, ഭയം, സന്തോഷം, ഇന്ദ്രിയത എന്നീ വികാരങ്ങൾ ഇതിൻ്റെ അധീനതയിലാണ്.

● ബുധൻ - ഇത് നിങ്ങളുടെ ആശയവിനിമയത്വം, ചിന്താമികവ്, പ്രശ്‌നപരിഹാര ശേഷി, താൽപ്പര്യങ്ങൾ എന്നിവ നിർവചിക്കുന്നു. നിങ്ങളുടെ ജ്യോതിഷത്തിൽ ബുധൻ ഒന്നുകിൽ സൂര്യരാശിക്ക് തുല്യമായി അല്ലെങ്കിൽ സൂര്യരാശിക്ക് തൊട്ടുമുന്നിൽ/പിന്നിൽ-ആയി സ്ഥിതി ചെയ്യുന്നു.

● ശുക്രൻ - ഇത് നിങ്ങളുടെ പ്രണയബന്ധങ്ങൾ, ഭാഗ്യം, സമ്പത്ത് എന്നിവയെ നിയന്ത്രിക്കുന്നു. കൂടാതെ നിങ്ങളുടെ ധനനിലവാരവും നിയന്ത്രിക്കുന്നു.

● ചൊവ്വ - ഇത് നിങ്ങളുടെ പ്രചോദനം, ആക്രമണോത്സുകത, ആത്മവിശ്വാസം, ശാരീരിക ശക്തി, സഹിഷ്ണുത, കൂടാതെ ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾ കാട്ടുന്ന ധീരത എന്നിവയെ നിയന്ത്രിക്കുന്നു.

വ്യാഴം - നിങ്ങളുടെ ധാർമ്മികത, ജീവിത തത്വം, ഭാഗ്യം, അറിവ് തുടങ്ങിയവ വ്യാഴത്തിൻ്റെ നിയന്ത്രണത്തിൽ വരുന്നു. നിങ്ങൾക്ക് സമ്പദ്സൗഭാഗ്യങ്ങൾ എവിടെ നിന്ന് ലഭിക്കുമെന്ന് ഇത് ഉയര്‍ത്തിക്കാട്ടുന്നു. കൂടാതെ, നിങ്ങളുടെ ഉദാരതയെയും നിർവചിക്കുക്കുന്നു.

● ശനി - ഈ ഗ്രഹം നിങ്ങളുടെ ജീവിത അഭിലാഷങ്ങൾ, ലക്ഷ്യങ്ങൾ, വികാരങ്ങൾ മുതലായവയെക്കുറിച്ച് പറയുകയും, നിങ്ങളുടെ കരിയർ, ബിസിനസ്സ്, ധന സാധ്യതകൾ എന്നിവയുടെ മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.

ചിഹ്നങ്ങൾ

ജ്യോതിഷത്തിൽ മൊത്തം12 രാശിചിഹ്നങ്ങളുണ്ട്. ഓരോ രാശിയ്ക്കും അതിന്റേതായ ശക്തി, ബലഹീനത, സ്വഭാവ സവിശേഷതകൾ, വ്യക്തിത്വം, ജീവിതത്തോടുള്ള മനോഭാവം എന്നിവയുണ്ട്. എല്ലാ രാശികളും വായു, ജലം, അഗ്നി, ഭൂമി എന്നീ നാല് മൂലകങ്ങളിൽ ഒന്നാണ്.

നിങ്ങളുടെ ജാതകത്തിലെ ഗ്രഹങ്ങളുടെയും, സൂര്യൻ്റെയും ചന്ദ്രൻ്റെയും സ്ഥാനം വിശകലനം ചെയ്യുന്നതിലൂടെ നിങ്ങളുടെ കഴിവുകൾ നന്നായി മനസ്സിലാക്കാനും പരമാവധി പ്രയോജനപ്പെടുത്താനും നല്ല സ്വഭാവവിശേഷങ്ങൾ കരഗതമാക്കാനും കഴിയും. ഇതിലൂടെ ജ്യോതിഷികൾക്ക് (Astrologers) നിങ്ങളുടെ വ്യക്തിത്വം, ഇഷ്ടാനിഷ്‌ടങ്ങൾ മുതലായവയെക്കുറിച്ച് എളുപ്പത്തിൽ പ്രവചിക്കാൻ കഴിയും.

ദൃഷ്ടി

ഗ്രഹങ്ങൾ പരസ്പരം ഉണ്ടാക്കുന്ന കോണുകളെ ദൃഷ്ടി എന്ന് വിശേഷിപ്പിക്കുന്നു. അവ ഒരു ഗ്രഹത്തിൻ്റെ അല്ലെങ്കിൽ ഒരു ചിഹ്നത്തിൻ്റെ കാഴ്ചയെ സൂചിപ്പിക്കുന്നു. വ്യത്യസ്ത ഗ്രഹങ്ങളും ഭാവങ്ങളും തമ്മിലുള്ള ദൃഷ്ടി വളരെ സാധാരണമാണ്. വേദ ജ്യോതിഷത്തിൽ, രണ്ട് തരത്തിലുള്ള ദൃഷ്ടിയുണ്ട് - മേജറും, മൈനറും. മേജര്‍ വശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിക്കപ്പെടുന്നു.

12 രാശികളിൽ മേടം, തുലാം, കർക്കടകം, മകരം എന്നീ രാശികളെ ചലിക്കുന്ന രാശികൾ എന്നും ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നിവയെ സ്ഥിരരാശികൾ എന്നും വിളിക്കുന്നു. ശേഷിക്കുന്ന നാല് രാശികൾ - മിഥുനം, കന്നി, ധനു, മീനം എന്നിവയെ ദ്വി/സാധാരണ രാശികൾ എന്ന് വിളിക്കുന്നു.

ജനനത്തീയതിയെ അടിസ്ഥാനമാക്കി മലയാളത്തിൽ ജാതകം: അതിനെ എങ്ങനെ വ്യാഖ്യാനിക്കാം?

ഒരു വ്യക്തിയുടെ മലയാളം ജാതകത്തിൽ രാശിയും നവാംശ ചക്രവും അടങ്ങിയിരിക്കുന്നു. രാശിചക്രം പന്ത്രണ്ട് രാശികളെ പ്രതിനിധീകരിക്കുന്ന പന്ത്രണ്ട് ഭാവങ്ങളും കൂടാതെ അദ്വിതീയമായി സ്ഥിതി ചെയ്യുന്ന ഒമ്പത് ഗ്രഹങ്ങളെയും വർണ്ണിക്കുന്നു. ഒരു ജാതകന്‍റെ ജാതകത്തിൽ കൃത്യമായ പ്രവചനങ്ങൾ ലഭിക്കുന്നതിന് രാശി, നക്ഷത്രം, ഗൃഹനില എന്നിവ ഉൾപ്പെടെ, ചാർട്ടിലെ എല്ലാ മേഖലകളും ശ്രദ്ധാപൂർവ്വം പരിശോധിക്കുമ്പോഴാണ്.

തങ്ങളുടെ ജീവിതം എങ്ങനെ പുരോഗമിക്കുമെന്ന് മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ജാതകന് Clickastro മലയാളത്തിലും മറ്റ് പല പ്രാദേശിക ഭാഷകളിലും ജാതകം പ്രദാനം ചെയ്യുന്നു. മലയാളം ജാതകത്തിൽ നമ്മുടെ ജീവിതത്തിലെ ചില ഘട്ടങ്ങളിൽ ഭാവങ്ങളിലെ ഗ്രഹങ്ങളുടെ പ്രഭാവം അനുകൂലമായോ പ്രതികൂലമായോ പ്രതിഫലിക്കുന്നു. ഉദാഹരണത്തിന് ഒരു വ്യക്തിയുടെ വിവാഹ സമയം പ്രവചിക്കാൻ ബന്ധപ്പെട്ട ഗ്രഹനിലകൾക്കൊപ്പം 2, 7, 11 ഭാവങ്ങളുടെ ക്രമമാറ്റങ്ങളും സംയോജനവും പരിഗണിക്കപ്പെടുന്നു. രണ്ടാം ഭാവം കുടുംബത്തെ പ്രതിനിധീകരിക്കുന്നു, 7-ഉം 11-ഉം യഥാക്രമം വിവാഹത്തെയും നേട്ടത്തെയും സൂചിപ്പിക്കുന്നു.

Clickastro-യുടെ മലയാളം ജ്യോതിഷം ഉത്തരം നൽകുന്ന ജീവിത സംഭവങ്ങളെക്കുറിച്ചുള്ള ചില ചോദ്യങ്ങൾ ഇവയാണ്:

● ജാതകന്‍റെ ജീവിതത്തിൽ സാമ്പത്തിക സ്ഥിതി എങ്ങനെയായിരിക്കും?

● മികച്ച തൊഴിൽ സാധ്യതകൾക്കായി ഒരാൾ തിരഞ്ഞെടുക്കേണ്ട വിദ്യാഭ്യാസ പദ്ധതി ഏതാണ്?

● ജാതകന്‍റെ ജീവിതത്തിൽ പ്രശ്‌നങ്ങളുടെ കാലഘട്ടങ്ങൾ എപ്പോൾ വരും, പ്രശ്‌നങ്ങൾ കുറയ്ക്കാനോ ഒഴിവാക്കാനോ സഹായിക്കുന്ന പ്രതിവിധികൾ ഏതാണ്?

● ഒരു വ്യക്തിക്ക് ഏറ്റവും മികച്ച തൊഴിൽ മേഖല ഏതാണ് - ജോലിയോ ബിസിനസ്സോ?

● ഭൂമിയോ വാഹനമോ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?

ജാതകന്‍റെ ദാമ്പത്യ ജീവിതം എങ്ങനെയായിരിക്കും?

മലയാളം ജാതകത്തെക്കുറിച്ചുള്ള ചില പതിവ് ചോദ്യങ്ങൾ

ജാതകം/ഹോറോസ്കോപ്പ് അല്ലെങ്കിൽ ജനന ചാർട്ട് - ഇവ ഒന്നുതന്നെയാണോ?

അതെ, നിങ്ങളുടെ ജാതകം അല്ലെങ്കിൽ ഹോറോസ്കോപ്പ് അല്ലെങ്കിൽ ജനന ചാർട്ട് നിങ്ങളുടെ ജീവിതത്തിൻ്റെ തന്നെ വ്യക്തമായ സ്നാപ്പ്ഷോട്ട് ആണ്, നിങ്ങളുടെ ജനനത്തീയതി, സമയം, സ്ഥലം എന്നിവയ്ക്ക് അനുസൃതമായ ഗ്രഹനിലകൾ വിശകലനം ചെയ്തുകൊണ്ട് നിങ്ങളുടെ ഭൂതകാലം, വർത്തമാനം, ഭാവി എന്നിവയെക്കുറിച്ച് പ്രവചിക്കാൻ കഴിയും. നിങ്ങളുടെ വ്യക്തി സ്വഭാവത്തെക്കുറിച്ചും അനുകൂലമോ പ്രതികൂലമോ ആയ കാലഘട്ടങ്ങളെക്കുറിച്ചും ഇതിലൂടെ നിങ്ങള്‍ക്ക് ഉൾക്കാഴ്ച ലഭിക്കാം.

ജാതകം വായിക്കുന്നത് എനിക്ക് എങ്ങനെ പ്രയോജനം ചെയ്യും?

നിങ്ങളുടെ ജാതകം മനസ്സിലാക്കുന്നതിലൂടെ കരിയർ, ബിസിനസ്സ്, ബന്ധങ്ങൾ, സാധ്യതകൾ എന്നീ സമസ്ത മേഖലകളെ പറ്റിയും, അതിനുമപ്പുറം ജീവിതത്തിൻ്റെ വിവിധ വശങ്ങളെ കുറിച്ചും അറിയുവാൻ സാധിക്കും. ആകാശഗോളങ്ങളുടെ സ്ഥാനം വ്യത്യസ്ത ജീവിത സംഭവങ്ങളെ സൂചിപ്പിക്കുന്നു. കൂടാതെ നിങ്ങൾ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾക്കും തടസ്സങ്ങൾക്കും പരിഹാരം കണ്ടെത്താനും ഇവ സഹായിക്കുന്നു.

എൻ്റെ ഓൺലൈൻ ജാതകം സൃഷ്ടിക്കാൻ എന്തൊക്കെ വിശദാംശങ്ങൾ ആവശ്യമാണ്?

നിങ്ങളുടെ ഓൺലൈൻ ജാതകം സൃഷ്ടിക്കാൻ നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് നിങ്ങളുടെ കൃത്യമായ ജനനത്തീയതി, സമയം, സ്ഥലം എന്നിവ മാത്രമാണ്. ഈ വിശദാംശങ്ങളിൽ ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ട്, ജനനത്തീയതി ആ ദിവസത്തെ ഗ്രഹനില കണ്ടെത്താൻ സഹായിക്കുന്നു. അതേസമയം, ജനന സമയവും സ്ഥലവും ലഗ്നവും മറ്റ് ഗൃഹ സ്ഥാനങ്ങളും കണ്ടെത്താൻ സഹായിക്കുന്നു. ഇവ രണ്ടിനെക്കുറിച്ചും ഒരു ധാരണ ലഭിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ മലയാളം ജാതകം എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയും.

പരമ്പരാഗത ജ്യോതിഷം പോലെ വിശ്വസനീയമാണോ ഓൺലൈൻ ജാതകം?

സാധാരണയായി നിങ്ങളുടെ ജാതകം തയ്യാറാക്കാൻ ജ്യോതിഷികൾ നിങ്ങളുടെ ജനന വസ്തുതകൾ വിശകലനം ചെയ്യുകയും അതിലൂടെ ഗ്രഹ സ്ഥാനങ്ങൾ കണ്ടെത്തുകയും, ജനന ചാർട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു. Clickastroയിൽ നിങ്ങളുടെ ജാതകനിർമ്മാണത്തിന് വേണ്ട സങ്കീർണ്ണമായ കണക്കുകൂട്ടലുകൾ നടത്തുവാൻ ഞങ്ങളുടെ സോഫ്റ്റ്വെയറിന് എളുപ്പത്തിൽ കഴിയും. ഞങ്ങളുടെ സോഫ്‌റ്റ്‌വെയറിനെ മികച്ചതാക്കാനും മെച്ചപ്പെടുത്താനും സഹായിച്ചത് രാജ്യത്തെ മുൻനിര ജ്യോതിഷികളാണ്. ജാതകം, ഓൺലൈൻ ജാതക സേവനങ്ങൾ എന്നിവയ്‌ക്കായുള്ള ഇന്ത്യയിലെ പ്രമുഖ വിവാഹ പോർട്ടലുകളിൽ Clickastro ഏറ്റവും വിശ്വസിക്കപ്പെടുന്നു.

എൻ്റെ ഭാവിയെക്കുറിച്ച് ഒരു ഓൺലൈൻ ജാതകത്തിന് എന്ത് പറയാൻ കഴിയും?

ഓരോ ജാതകവും ഒരു വ്യക്തിയുടെ ജനന വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള മുഴുവൻ ജ്യോതിഷ വിവരങ്ങളും ഉൾക്കൊള്ളുന്നു. ഒരാളുടെ ജീവിതത്തിൻ്റെ പൊതുവായ പാറ്റേൺ അറിയാൻ അത് ശ്രദ്ധാപൂർവ്വം പരിശോധിച്ചാൽ മതിയാകും. ഞങ്ങളുടെ മലയാളം ജ്യോതിഷം റിപ്പോർട്ട് ഉപയോഗിച്ച്, നിങ്ങളുടെ കരിയർ, കുടുംബം, ആരോഗ്യം മുതലായവയെ കുറിച്ചുള്ള കൃത്യമായ, മൂല്യവത്തായ ഉൾക്കാഴ്ചകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. വരാനിരിക്കുന്ന സംഭവങ്ങളെയും വഴിത്തിരിവുകളെയും നേരിടാന്‍ ഇതിലൂടെ നിങ്ങൾക്ക് സജ്ജരാകാം. കൂടാതെ, നിങ്ങളുടെ ജീവിതത്തിലെ അനുകൂല കാലഘട്ടങ്ങൾ, വളർച്ചയുടെ സാധ്യതകൾ എന്നിവയെ കുറിച്ചും, നിങ്ങളുടെ ജാതകത്തിലെ ദോഷങ്ങളെപ്പറ്റിയും അവയ്ക്ക് സാധ്യമായ പ്രതിവിധികളെപ്പറ്റിയും നിങ്ങള്‍ക്ക് അറിയാന്‍ കഴിയും.

എൻ്റെ ജാതകത്തിൽ എന്തെങ്കിലും ദോഷങ്ങളുണ്ടോ എന്ന് എങ്ങനെ അറിയും?

വേദ ജ്യോതിഷ പ്രകാരം ചൊവ്വ, ശനി, രാഹു, കേതു, സൂര്യൻ തുടങ്ങിയ ഗ്രഹങ്ങൾ ദോഷ ഗ്രഹങ്ങളാണ്. നിങ്ങളുടെ ജാതകത്തിലെ അവരുടെ പ്രഭാവം നിങ്ങളുടെ പൊതു ജീവിതത്തെ അസംഖ്യം വഴികളിൽ സ്വാധീനിക്കും. സാധാരണയായി ഇത് ദോഷഫലമായിരിക്കും. ജ്യോതിഷ ലോകത്ത് പ്രബലമായ ചൊവ്വാ (കുജ) ദോഷം/രാഹു-കേതുദോഷം, പിത്രദോഷം മുതലായവ പോലുള്ള വിവിധ തരം ദോഷങ്ങളുണ്ട്.
ഞങ്ങളുടെ ഓൺലൈൻ ജാതക ചാർട്ട് നിങ്ങളുടെ ജാതകത്തിൽ ഈ ദോഷങ്ങളിൽ ഏതെങ്കിലും ഉണ്ടോ എന്ന് നിർണ്ണയിക്കുന്നു. പ്രത്യേകിച്ച് കുജ/മംഗളദോഷം നിങ്ങളുടെ ജാതകത്തിൽ ഉണ്ടോ ഇല്ലയോ എന്ന് നിർണ്ണയിക്കുകയും നിങ്ങളുടെ ജീവിതത്തിൽ അതിൻ്റെ സ്വാധീനം കുറയ്ക്കുന്നതിനുള്ള പ്രതിവിധികൾ നിർദ്ദേശിക്കുകയും ചെയ്യും.

എൻ്റെ മലയാളം ജാതകം റിപ്പോർട്ട് എനിക്ക് സ്വയം മനസ്സിലാക്കാൻ കഴിയുമോ?

നിങ്ങളുടെ ജാതക റിപ്പോർട്ട് വായിക്കാനും മനസ്സിലാക്കാനും, നിങ്ങൾക്ക് വേണ്ടത് അടിസ്ഥാന ജ്യോതിഷ അറിവാണ്. ഈ അടിസ്ഥാന ധാരണ ലഭിച്ചുകഴിഞ്ഞാൽ 360-ഡിഗ്രി രാശിചക്രത്തിലെ ഗ്രഹനിലകളെ പ്രതിഫലിക്കുന്ന ജനന ചാർട്ട് എളുപ്പത്തിൽ വ്യാഖ്യാനിക്കാൻ കഴിയും. Clickastro-യിലൂടെ ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ള മുഴുവൻ വിവരങ്ങളും പകർത്തി നിങ്ങളുടെ ജാതക ചാർട്ട് എളുപ്പത്തിൽ തയ്യാറാക്കാനും ഞങ്ങൾ ലഭ്യമാക്കുന്ന 9 ഭാഷകളിൽ ഏതെങ്കിലും ഒന്നില്‍ നിങ്ങളുടെ ജാതകം വായിക്കുവാനും കഴിയും.

എന്തിന് ഒരു ഓൺലൈൻ ജാതകം/ജ്യോതിഷം റിപ്പോർട്ട് തിരഞ്ഞെടുക്കണം?

ഒരു ജാതകത്തിൻ്റെ കൃത്യത അതിൻ്റെ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയിരിക്കുന്നു. നിങ്ങളുടെ ജാതകം സൃഷ്ടിക്കുമ്പോൾ ഒരു ജ്യോത്സ്യൻ സാധാരണയായി സങ്കീർണ്ണമായ നിരവധി കണക്കുകൂട്ടലുകൾ നടത്തേണ്ടതുണ്ട്, അവിടെ ഒരു മനുഷ്യ പിശക് ഉണ്ടാകാനുള്ള സാധ്യത എല്ലായ്പ്പോഴും നിലനിൽക്കുന്നു. പക്ഷെ ഒരു നല്ല ഓൺലൈൻ ജാതകം അല്ലെങ്കിൽ ഹോറോസ്കോപ്പ് പിശകുകളില്ലാത്ത കണക്കുകൂട്ടലുകളും പ്രവചനങ്ങളും ഉറപ്പുനൽകുന്നു.
Clickastroയിൽ നിങ്ങളുടെ ഓൺലൈൻ ജാതകം മലയാളത്തിൽ തയ്യാറാക്കാൻ ഞങ്ങൾ വിപുലമായ ജ്യോതിഷ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു. ഈ ഓൺലൈൻ ജാതകം തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ഭാവി മുൻകൂട്ടി കാണാനും നിങ്ങളുടെ ജീവിതത്തെയും, സ്വഭാവത്തെയും കുറിച്ച് കൃത്യമായ അറിവ് നേടാനും കഴിയും.

What others are reading
left-arrow
Blog 0
Worst Month in 2023 According to Your Zodiac Sign
Ups and downs are a part of life. Life is not always a sweet bed of roses. Sometimes things can take quite a bad turn. Similarly, some months of the year can be bad for you. One of these would be the month when nothing will go right for...
Blog 1
Is It True That Saturn Can Limit the Auspicious Results of Other Planets
Effect of Saturn As the last planet in the solar system, and one of the most important actors in people’s destiny, the planet Saturn is frequently misconstrued as an evil planet. While it is true that Saturn is the planet of justice ...
Blog 2
Yearly Predictions: Looking ahead to 2023 from an Astrological Point of View
Yearly Astrology Predictions 2023 A new year is coming, and it brings with it great hopes and expectations. We all approach the year 2023 with caution as the shadow of impending energy and financial crisis looms large over the world ho...
Blog 3
Important Facts About People Born on Thursday
In Vedic astrology, planets are considered gods. They are the guiding forces in one's life. Each day of the week is ruled by a certain planet. Thursday is owned by Jupiter. The biggest planet in the solar system is also the most benevol...
Blog 4
Is a Horoscope Compatibility necessary before getting married?
Since long horoscope matching and compatibility check has been the norm for Hindu marriages. It is considered mandatory to check for horoscope compatibility before proceeding with a prospective alliance. The custom of having horoscope m...
Blog 5
Is online horoscope true? Why should you believe in online astrology?
A horoscope is a chart detailing the positions of the various planets at the time of the birth of a person. An expert astrologer can deduce the personality, character, strengths and weaknesses after taking a look at his horoscope. In Ve...
Blog 6
Astrological Analysis of Johnny Depp’s and Amber Heard’s Horoscopes
Horoscope of Johnny Depp Johnny Depp was born on Sunday, 9th June 1963, in Owensboro, Kentucky, United States. Depp's birth Star is Purvashada 1st Pada and birth Rashi is Dhanu with Guru or Jupiter as Lord. The Lagna is Makara wi...
Blog 7
10 Ways to Become Rich in Astrology
Becoming rich is the dream of every person. One can become rich in various ways. In Vedic astrology too, there are many ways mentioned which will help a person attain wealth and prosperity in life. Some of them are technical. Others are...
Blog 8
10 Ways to Lead a Happy Life
'Happiness lies within' is an often-used simile. Broadly it wants you to satisfy the urges of your heart. Since happiness is not a quantifiable term, science offers no technical ways to get to happiness. But Vedic astrology does. In Ved...
Blog 9
Everything about Planets in Vedic Astrology
Planets in Vedic Astrology All events in a person's life are thought to be regulated by the planets in Vedic Astrology. These celestial objects influence everyone's personality and destiny. The location of the planets at the time of ou...
right-arrow

നിങ്ങളുടെ ജാതകം മറ്റൊരു ഭാഷയിൽ വേണോ?

മറ്റ് പ്രീമിയം ജാതക റിപ്പോർട്ടുകൾ

കരിയർ ജാതകം

നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ലക്ഷ്യങ്ങൾ മികച്ച രീതിയിൽ പ്രാഭല്യത്തിൽ കൊണ്ടുവരാവുന്ന കരിയറിനായി തിരഞ്ഞെടുക്കൂ clickastro-യുടെ മലയാളം തൊഴിൽ ജാതകം റിപ്പോർട്ട്.

സമ്പത്ത് & ഭാഗ്യ ജാതകം

നിങ്ങളുടെ സാമ്പത്തിക സ്ഥിതി പ്രവചിക്കുന്നതിനായി നിങ്ങളുടെ മലയാളം ജാതകം നിരവധി പരിവർത്തനഘടകങ്ങൾ പരിഗണിക്കുന്നു. അതിൽ ഒന്നാണ് ലഗ്നാധിപൻ്റെ സ്ഥാനം.

വിദ്യാഭ്യാസ ജാതകം

നിങ്ങളുടെ മലയാളം വിദ്യാഭ്യാസ ജാതകത്തിൽ പ്രാത്ഥമികവും ഉന്നതവുമായ പഠനം യഥാക്രമം രണ്ടാമത്തെയും നാലാമത്തെയും ഭാവങ്ങളിൽ പ്രതിഫലിക്കുന്നു. ഇതിന്‍റെ അര്‍ത്ഥം ഇത് ഒരു വിദ്യാർത്ഥിയുടെ വിദ്യാഭ്യാസ മാനുവൽ ആയി പ്രവർത്തിക്കും എന്നാണ്.

വിവാഹ ജാതകം

നിങ്ങളുടെ മലയാളം വിവാഹ ജാതകം നിങ്ങളുടെ ജനന ചാർട്ട് പരിശോധിച്ച് നിങ്ങളുടെ വിവാഹത്തെക്കുറിച്ചും വിവാഹിതരാകാൻ അനുയോജ്യമായ കാലഘട്ടങ്ങളെക്കുറിച്ചും സന്തോഷകരമായ ദാമ്പത്യം നിലനിർത്തുന്നതിനെക്കുറിച്ചും കാമ്പുള്ള ഉപദേശം നൽകുന്നു.

Please rotate your device
Landscape mode is not supported. Please go back to portrait mode for the best experience
Today's offer
Gift box