ഗുരു മാറ്റം

ഒക്ടോബര്‍ 11 നു ഗുരു ശത്രുവിന്‍റെ രാശിയായ തുലാം രാശിയില്‍ നിന്ന് മിത്രരാശിയായ വൃശ്ചിക രാശിയിലേക്ക് മാറുന്നു. ഈ മാറ്റം നിങ്ങളെ എങ്ങനെ ബാധിക്കുന്നു. ഗുരു ജ്യോതിഷത്തില്‍ ഏറ്റവും ഗുണഫലങ്ങള്‍ തരുന്ന ഗ്രഹമാണ്. അത് കൊണ്ട് തന്നെ ഈ മാറ്റം നിങ്ങളുടെ സമസ്തമേഖലകളിലും മാറ്റങ്ങള്‍ വരുത്തിയേക്കാം

jupiter transit predictions

മേടം (അശ്വതി, ഭരണി, കാര്‍ത്തികയുടെ ആദ്യത്തെ 15 നാഴിക)

ഗുരു അഷ്ടമത്തില്‍ ശനി സഞ്ചരിക്കുന്ന ഈ സമയം അത്രയ്ക്കു അനുകൂലമെന്ന് പറയുകവയ്യാ. വിദ്യഭ്യാസം ചെയ്യുന്നവർക്ക് അലസതയും താല്പര്യക്കുറവും തോന്നുക സ്വാഭാവികമാണ്. ശ്രദ്ധയും കഠിനശ്രമവും ഇല്ലങ്കിൽ പരാജയം സംഭവിച്ചേക്കാം.ആരോഗ്യക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണ്ട സമയമാണിത്. ശിരോസംബന്ധമായ് അസുഖമുള്ളവർ വൈദ്യ സഹായം തേടേണ്ടതാണ്. കർമ്മരംഗത്ത്‌ അലച്ചിലും വിപരീത അനുഭവങ്ങളും ഉണ്ടായേക്കാം. പ്രാർത്ഥനയും അതീവശ്രദ്ധയും ഒരുപരിധിവരെ തിരിച്ചടികളിൽ നിന്ന് കരകയറ്റിയേക്കാം. ജാമ്യം നിൽക്കുക അറിയാത്ത മേഖലകളിൽ പണം നിക്ഷേപിക്കുക തുടങ്ങിയവ കഷ്ടപ്പാടുകൾ നൽകുവാൻ സാധ്യതയുണ്ട്.

ഗുരു മാറ്റം നിങ്ങൾക് എങ്ങനെ?

ഇടവം (കാര്‍ത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി) :

ഗുരു ആറില്‍നിന്ന് ഏഴിലെയ്ക്കും കടക്കുന്നു. ഗുരുവിന്‍റെ കേന്ദ്രസ്ഥിതി കഴിഞ്ഞകാലങ്ങളില്‍ നിന്ന് ആശ്വാസം തരും. മാതാവിന്റെ ശാരീര ക്ലേശങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിത്. വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സൂക്ഷ്മത വേണ്ടിവരും. അസമയത്തെ യാത്ര ഒഴിവാക്കേണ്ടതാണ്. ബിസ്സിനെസ്സില്‍ മുടക്കിയ മുതല്‍ തിരിച്ചു കിട്ടാന്‍ സാധ്യതയുണ്ട്. ഗൃഹത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. തൊഴില്‍ രംഗത്ത് തടസ്സപ്പെട്ടിരുന്ന ബഹുമതികളും ധനവും ലഭിക്കാന്‍ സാധ്യത കാണുന്നു. ഗുരുവിന്റെ ഗ്രഹസ്ഥിതി നല്‍കുന്ന ഈശ്വരാധീനം അഷ്ടമ ശനിയുടെ തീവൃതകുറയ്ക്കും.

മിഥുനം (മകീര്യത്തിന്‍റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണര്‍തത്തിന്റെ ആദ്യത്തെ 45 നാഴിക)

ഗുരു അഞ്ചില്‍ നിന്ന് ആറിലേക്ക് കടക്കുന്നു. ഗുരുവിന്‍റെ സ്ഥിതി കഴിഞ്ഞകാലങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി വിപരീത ഫലങ്ങള്‍ നല്‍കും. മാതാവിന്റെ ശാരീര ക്ലേശങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിത്. വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സൂക്ഷ്മത വേണ്ടിവരും. അസമയത്തെ യാത്ര ഒഴിവാക്കേണ്ടതാണ്. ശത്രു ശല്യം രൂക്ഷമാകും. ധന നഷ്ടം വരാതെ സൂക്ഷിക്കണം. എല്ലാ  കാര്യത്തിലും താല്പ്പര്യക്കുറവ് തോന്നും. തൊഴില്‍ രംഗത്ത് അംഗീകാരങ്ങള്‍ ലഭിക്കാതെയിരിക്കാം. പ്രാര്‍ഥനയും ദേവാലയ സന്ദര്‍ശങ്ങളും മനസ്സിനു ആശ്വാസം നല്‍കും.

ഗുരു മാറ്റം നിങ്ങൾക് എങ്ങനെ?

കര്‍ക്കിടകം (പുണര്‍തത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം)

ഗുരു അഞ്ചില്‍ സഞ്ചരിക്കുന്ന സമയമാണിത്. ഗുരു അനുകൂലമായ സ്ഥിതിയിലാണ്. വിദ്യഭ്യാസ കാര്യങ്ങളില്‍ പോരോഗതിയുണ്ടാകുമെങ്കിലും വിജയത്തിനു കഠിനശ്രമം വേണ്ടി വരും. പ്രത്യേകിച്ച് പഠിക്കുന്നവര്‍ക്ക്. കുടുംബത്തില്‍ സ്വസ്ഥത ഉണ്ടായേക്കാം. ജീവിത പങ്കാളിയുമായി വിനോദയാത്രയ്ക്കും സാധ്യത കാണുന്നു. അംഗീകാരങ്ങള്‍ തേടി വന്നേക്കാം. തൊഴില്‍ രംഗത്ത്‌ അഭിവൃദ്ധി പ്രകടമാക്കും. പുതിയ ആശയങ്ങള്‍ തൊഴില്‍ മേഖലയില്‍ പരീക്ഷിക്കുവാന്‍ അവസരം വരും. അനാവശ്യമായ യാത്രകള്‍ക്കും അലച്ചിലിനും സാധ്യതയുണ്ട്. എല്ലാ മേഖലയിലും അഭിവൃദ്ധി അനുഭവപ്പെട്ടേക്കാം. ചെറിയ തിരിച്ചടികളോഴിച്ചാല്‍ ഈ മാറ്റം അനുകൂലമെന്നു പറയാം

ചിങ്ങം (മകം, പൂരം, ഉത്രത്തിന്‍റെ ആദ്യത്തെ 15 നാഴിക).

ഗുരു നാലില്‍ സഞ്ചരിക്കുന്ന സമയമാണ്. നാലിലേയ്ക്ക് മാറുന്ന വ്യാഴം മുന്‍ കാലത്തെ കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്തും. ചുറ്റുപാടുകള്‍ ഒരു പരിധിവരെ അനുകൂലമാകുമെങ്ങിലും തൊഴിലില്‍ കഠിനാദ്ധ്വാനം ചെയ്താലെ ഗുണഫലങ്ങള്‍ ലഭിക്കു. സാമ്പത്തികനില കുറച്ച് മെച്ചപ്പെടുമെങ്കിലും ചിലവ് കൂടിയിരിക്കും. യാത്രകളില്‍ വിജയമുണ്ടായേക്കാം. പുതിയ ജോലിമാറ്റം ആഗ്രഹികുന്നവര്‍ക്ക് ഇപ്പോള്‍ അനുകൂല സമയമാണെങ്കിലും നിലവിലുള്ള ജോലിയില്‍ ശ്രദ്ധിക്കേണ്ടതാണ്. ഊഹകച്ചവടങ്ങള്‍ക്കും കാലമത്ര മോശമല്ല. പ്രാര്‍ത്ഥനകള്‍ കൊണ്ടും ആരാധനാലയ ദര്‍ശങ്ങള്‍ കൊണ്ടും കാര്യം അനുകൂലമാക്കുവാന്‍ സാധിക്കും.

തുലാം (ചിത്തിരയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക)

ഗുരു രണ്ടില്‍‍ സഞ്ചരിക്കുന്ന സമയമാണ്. ജീവിതത്തില്‍ സുപ്രധാനമായ പല അനുകൂലസ്ഥിതിയും വന്നു ചേരും. കര്‍മ്മരംഗത്ത് ഉന്നത സ്ഥാനത്ത് എത്തുവാൻ കഴിയും. ആത്മവിശ്വാസവും പ്രയത്നങ്ങളും ഫലം തരാതിരിക്കില്ല. ലാഭം തരുന്ന നിക്ഷേപങ്ങളിൽ പണം മുടക്കുവാൻ അനുകൂലസമയമാണ്. കര്‍മ്മരംഗത്തും സാമൂഹികരംഗത്തും ശത്രുക്കള്‍‍ ഉണ്ടായേക്കാം. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠയുണ്ടാകും. എതിർ ലിംഗത്തിലുള്ള സുഹൃത്ത് ബന്ധങ്ങൾ സന്തോഷം തന്നേയ്‌ക്കാം. ജാതകത്തിൽ വ്യാഴത്തിന്റെ ബലക്കുറവനുസരിച്ച്‌ അനുകൂല കാര്യങ്ങളിൽ കുറവ് തോന്നിയേക്കാം.

ഗുരു മാറ്റം നിങ്ങൾക് എങ്ങനെ?

വൃശ്ചികം (വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട)

ഗുരു ജന്‍മത്തില്‍‍ സഞ്ചരിക്കുന്ന സമയമാണിത്. പൊതുവേ കുറച്ചധികം ശ്രദ്ധയും കരുതലും വേണ്ട സമയമാണിത്. ധന-രംഗം കഴിഞ്ഞ സമയത്തേക്കാള്‍ മെച്ചപ്പെടുമെങ്കിലും ആരോഗ്യ കാര്യങ്ങളില്‍‍ കൃത്യമായ ഔഷധ സേവ നേടേണ്ടതാണ്. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ക്കോ വാഗ്വാദങ്ങളോ ഉണ്ടായേക്കാം. തൊഴിലില്‍ ഒരു മാറ്റം സംഭവിക്കാം. ഡിപ്പാര്‍ട്ട്മെന്‍റ് മാറുവാനോ റിപ്പോര്‍ട്ടിംഗ് മാനേജര്‍ മാറുവാനോ സാധ്യത കാണുന്നു. ശത്രുക്കള്‍ അപകീര്‍ത്തി പ്രചരിപ്പിക്കുവാനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ധനം ലഭിക്കുവാന്‍‍ സാധ്യത കാണുന്നു. കര്‍മ്മരംഗത്ത് അഭിവൃദ്ധിയും വളരെനാളായി ആഗ്രഹിച്ചിരിക്കുന്ന കാര്യങ്ങള്‍ ലഭിക്കുകയും ചെയ്തേക്കും.

ധനു (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക)

ഗുരു പന്ത്രണ്ടില്‍‍ സഞ്ചരിക്കുന്ന സമയമാണിത്. പല കാര്യങ്ങളിലും സമയം അത്രയ്ക്ക് അനുകൂലമല്ല. പന്ത്രണ്ടില്‍ ഗുരു ദൈവാധീനക്കുറവു തരുന്നതോടോപ്പം ധന നഷ്ടവും വരുത്തി വയ്ക്കും. ധന പരമായ കാര്യങ്ങളില്‍‍ അതീവശ്രദ്ധ വേണ്ട സമയമാണ്. ജാമ്യം നില്‍ക്കുക, കടം കൊടുക്കുക തുടങ്ങിയവ ഒഴിവാക്കിയാല്‍‍ ദുഖിക്കാതിരിക്കാം. പിതാവിനെ ആരോഗ്യപരമായ ശ്രദ്ധ വേണ്ട സമയമാണിത്. പലതരത്തിലുള്ള തടസ്സങ്ങള്‍‍ എല്ലാ തുറകളിലും പ്രകടമാകും. സഞ്ചാരങ്ങളില്‍ ക്ലേശവും ധനനഷ്ടവും സംഭവിച്ചേക്കാം. ബന്ധുജനങ്ങളുടെ വിരോധത്തിനു പാത്രീഭാവിച്ചാല്‍ അത്ഭുതപ്പെടെണ്ട. ശ്രദ്ധയും വിവേകവും ഉപയോഗിച്ച് പ്രതികൂലകാലത്തെ മറികടക്കേണ്ടതാണ്.

couples horoscope
ഗുരു മാറ്റം നിങ്ങൾക് എങ്ങനെ?

മകരം (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി)

ഗുരു പതിനൊന്നില്‍ സഞ്ചരിക്കുന്ന ഈ സമയം ഈ രാശിക്കാര്‍ക്ക് ഗുണപരമായ അനുഭവങ്ങള്‍‍ നല്‍കിയേക്കാം. രോഗങ്ങള്‍‍ക്ക് ആശ്വാസം ലഭിച്ചേക്കാം. കിട്ടേണ്ട ധനം ലഭിക്കുവാന്‍‍ സാധ്യത കാണുന്നു. പതിനൊന്നിലെ ഗുരു ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ നിറവേറ്റി തരും. പ്രതീക്ഷിച്ചതിലും അധികം ലാഭം ലഭിച്ചാല്‍‍ അത്ഭുതപ്പെടേണ്ട. അത് വേണ്ട വിധത്തില്‍‍ സൂക്ഷിച്ചില്ലെങ്കില്‍ നഷ്ടപ്പെടുവാനും സാധ്യത കാണുന്നു. കഠിനാദ്ധ്വാനം കൊണ്ട് സ്ഥാനമാനങ്ങള്‍‍ കൈ വരും. ജോലികയറ്റത്തിനും ശമ്പളവര്‍ദ്ധനയ്ക്കും സാധ്യത കാണുന്നു. വീണ്ടു വിചാരത്തോടെയും വിവേകത്തോടയുമുള്ള പ്രവര്‍ത്തനങ്ങള്‍ കാലം അനുകൂലമാക്കുവാന്‍ സഹായിക്കും.

കുംഭം (അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതി യുടെ ആദ്യത്തെ 45 നാഴിക)

ഗുരു പത്തില്‍‍ സഞ്ചരിക്കുന്ന സമയമാണിത്. പ്രതികൂലതകള്‍ ഏറിയും അനുകൂലികള്‍‍ കുറഞ്ഞും അനുഭവപ്പെടുന്ന സമയമാണിത്. കര്‍മ്മരംഗത്ത് അപ്രതീക്ഷിതമായി തിരിച്ചടികള്‍‍ നേരിട്ടേക്കാം. കഴിഞ്ഞ കാലത്തേക്കാള്‍ കഷ്ടപ്പാടുകള്‍‍ കര്‍മ്മരംഗത്ത് നേരിടേണ്ടി വന്നേക്കാം. എന്നിരുന്നലും നേതൃത്വനിരയില്‍ ശോഭിക്കുവാന്‍ സാധിക്കും. ഭാര്യയുമായി സൌന്ദര്യപിണക്കങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും സാധ്യത കാണുന്നു. കാമുകീകാമുകന്മാര്‍ വേര്‍പിരിഞ്ഞാല്‍‍ അത്ഭുതപ്പെടെണ്ടതില്ല. പല മേഖലകളിലും നിന്നും കൂടുതല്‍ ഉത്തരവാധിത്വങ്ങള്‍ താങ്കളിലേയ്ക്ക് വന്നു ചേര്‍ന്നെക്കാം. ആലോചനയില്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ കുഴപ്പങ്ങളില്‍ ചാടിച്ചേക്കാം. ബുദ്ധിപരമായി പ്രവര്‍ത്തിക്കേണ്ട ഒരു വര്‍ഷമാണിത്, അതിനനുസരിച്ച് ഗുണഫലങ്ങള്‍‍ ഏറിയിരിക്കും.

മീനം (പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി)

ചാരവശാൽ ഗുരു ഒൻപതില്‍ സഞ്ചരിക്കുന്ന സമയം കഴിഞ്ഞ കാലങ്ങളേക്കാൾ ഗുണ ഫലങ്ങൾ തരുന്ന സമയമാണ്. ശത്രുക്കൾ നിഷ്പ്രഭരാവുകയും അവർക്കുമേൽ വിജയം വരിക്കുവാനും സാധിച്ചേക്കാം അപ്രാപ്യമാണെന്ന് വിചാരിച്ചിരുന്ന ചിലകാര്യങ്ങൾ കൈപ്പിടിയിൽ വന്നു ചേരും. കർമ്മ രംഗത്ത് ഉന്നതി പ്രകടമാകും. ഉദ്യോഗ കയറ്റമോ പുതിയ ജോലിയോ അത്‌ഭുതപെടേണ്ടതില്ല. ചെറിയ വീഴ്ചകൾ സംഭവിക്കുമെങ്കിലും പേടിക്കേണ്ടകാര്യമില്ല. ആരോഗ്യപരമായ കുറച്ചു കാലമായ്‌ വ്യാകുലപ്പെട്ടിരുന്നവ മാറി സമാധാനം പ്രകടമായും. പൂർവ്വീക ധനം വന്നു ചേരുവാനും സാധ്യത കാണുന്നു. ലഭിക്കുന്ന ധനം ഭാവിയിലേക്കായ് ബുദ്ധിപൂര്‍വം നിക്ഷേപിക്കുന്നത് നന്നായിരിക്കും.

ഗുരു മാറ്റം നിങ്ങൾക് എങ്ങനെ?

in-depth horoscope