ഏവർക്കും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകൾ നേരുന്നു!
ഈ പുതുവർഷം നിങ്ങൾക്കെങ്ങനെ ആയിരിക്കും എന്നറിയണമെന്നുണ്ടോ? നിങ്ങളുടെ രാശിഫലങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ടോ?
വിഷുഫലം (Vishu Phalam 2023) ഓരോ രാശിക്കാർക്കും വ്യത്യസ്തമായിരിക്കും. അത് മനസിലാക്കുക വഴി ഈ വർഷത്തെ നിങ്ങളുടെ ദോഷ സമയങ്ങളും നല്ല സമയങ്ങളും തിരിച്ചറിയാനും അതിനനുസരിച്ചു തീരുമാനങ്ങൾ എടുക്കാനും സാധിക്കും
ജ്യോതിഷപ്രകാരം ഈ വര്‍ഷം ഓരോ രാശിക്കാർക്കും എങ്ങനെയാണെന്ന് പറയുകയാണ് ജെ വി പിള്ള
ഈ വിഷുഫലം നിങ്ങള്‍ക്ക് എങ്ങനെയാണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കൂ…
മേടം (അശ്വതി, ഭരണി, കാർത്തിക കാൽ നക്ഷത്രങ്ങൾ)
Contents
- മേടം (അശ്വതി, ഭരണി, കാർത്തിക കാൽ നക്ഷത്രങ്ങൾ)
- ഇടവം (കാർത്തിക കാൽ, രോഹിണി, മകീര്യം അര നക്ഷത്രങ്ങൾ)
- മിഥുനം ( മകീര്യം അര, തിരുവാതിര, പുണർതം മുക്കാൽ നക്ഷത്രങ്ങൾ)
- കർക്കിടകം ( പുണർതം കാൽ, പൂയം, ആയില്യം നക്ഷത്രങ്ങൾ)
- ചിങ്ങം (മകം, പൂരം, ഉത്രം കാൽ)
- കന്നി (ഉത്രം, അത്തം, ചിത്തിര അര നക്ഷത്രങ്ങൾ)
- തുലാം (ചിത്തിര അര, ചോതി, വിശാഖം മുക്കാൽ നക്ഷത്രങ്ങൾ)
- വൃശ്ചികം (വിശാഖം കാൽ, അനിഴം, തൃക്കേട്ട)
- ധനു (മൂലം, പൂരാടം, ഉത്രാടം കാൽ നക്ഷത്രങ്ങൾ)
- മകരം (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര)
- കുംഭം (അവിട്ടം അര, ചതയം പൂരുരുട്ടാതി മുക്കാൽ നക്ഷത്രങ്ങൾ)
- മീനം (പൂരുരുട്ടാതി കാൽ, ഉത്രട്ടാതി, രേവതി നക്ഷത്രങ്ങൾ)

ഗുരു ജന്മത്തിലും ശനി പതിനൊന്നിലും സഞ്ചരിക്കുന്ന ഒരു വർഷമാണ് വരുന്നത്. ശനിയുടെ സ്ഥിതി അനുകൂലമാണെങ്കിലും ഗുരുവിൻ്റെ ജന്മത്തിലെ സ്ഥിതി അത്ര അനുകൂലമല്ല. സാമ്പത്തിക നഷ്ടത്തിന് സാധ്യത ഉള്ളതുകൊണ്ട് ധനവിനിയോഗത്തിൽ ശ്രദ്ധ അനിവാര്യമാണ്.
തൊഴിൽരംഗത്ത് സ്ഥാനമാറ്റത്തിന് സാധ്യത കാണുന്നു. ശനിയുടെ അനുകൂലസ്ഥിതി നേട്ടങ്ങൾ സമ്മാനിച്ചേക്കും. എന്നിരുന്നാലും തൊഴിലിടത്തെ അനാവശ്യ അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കുക.
സാമ്പത്തികമായി കഴിഞ്ഞ കാലത്തേക്കാൾ നല്ലതാണെങ്കിലും ധനനഷ്ടത്തിനു സാധ്യതയുള്ളതു കൊണ്ട് നിക്ഷേപങ്ങൾ നടത്തുമ്പോൾ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്
മേടം രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?
ഇടവം (കാർത്തിക കാൽ, രോഹിണി, മകീര്യം അര നക്ഷത്രങ്ങൾ)

ഗുരു 12ലും ശനി പത്തിലും സഞ്ചരിക്കുന്ന സമയമാണ് വരുന്നത്. രണ്ട് ഗ്രഹങ്ങളുടെ സ്ഥിതിയും അനുകൂലമല്ലാത്തതു കൊണ്ട് എല്ലാ രംഗത്തും വെല്ലുവിളികൾ ഉണ്ടായേക്കാം. ഈ ഒരു വർഷക്കാലം സാമ്പത്തികമായും തൊഴിൽപരമായും ശ്രദ്ധ അനിവാര്യമായ സമയമാണ്.
സാമ്പത്തികമായി കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്ന അനുകൂലനങ്ങൾ ഈ സമയമുണ്ടാകില്ല. കടം കൊടുക്കുക, ലോൺ എടുക്കുക, അറിയാത്ത മേഖലകളിൽ നിക്ഷേപിക്കുക തുടങ്ങിയവ ഒഴിവാക്കുക.
തൊഴിൽ രംഗത്ത് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. യുക്തിപരമായി ചിന്തിച്ചും മനസാന്നിദ്ധ്യത്തോടേയും വെല്ലുവിളികളെ ഫലപ്രദമായി നേരിടുക.
ഇടവം രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?
മിഥുനം ( മകീര്യം അര, തിരുവാതിര, പുണർതം മുക്കാൽ നക്ഷത്രങ്ങൾ)

ഗുരു അഭീഷ്ട സ്ഥാനത്തും ശനി ഭാഗ്യസ്ഥാനത്തും സഞ്ചരിക്കുന്ന സമയമാണ് വരുന്നത്. വളരെ അനുകൂലമായ സ്ഥിതിയാണിത്. എല്ലാ രംഗത്തും പ്രശോഭിക്കാൻ കഴിയും.
സാമ്പത്തികമായ അനുകൂലതകൾ എല്ലായിടത്തും കാണാം. കിട്ടാതിരുന്ന ധനം ലഭിച്ചേക്കും നിക്ഷേപങ്ങൾക്ക് അനുയോജ്യമായതു കൊണ്ട് കൂടുതൽ ലാഭം കിട്ടുന്ന മേഖലകൾ നിക്ഷേപിക്കുക.
തൊഴിൽരംഗത്ത് തടയപ്പെട്ട അംഗീകാരങ്ങളും സ്ഥാനക്കയറ്റവും നിങ്ങളെ തേടി വന്നേക്കും. പുതിയ പദ്ധതികൾക്ക് മേലുദ്ദ്യോഗസ്ഥരുടെ അനുവാദം ലഭിക്കുവാനും സാധ്യതകാണുന്നു.
മിഥുനം രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?
കർക്കിടകം ( പുണർതം കാൽ, പൂയം, ആയില്യം നക്ഷത്രങ്ങൾ)

ഗുരു പത്തിലും ശനി അഷ്ടമത്തിലും സഞ്ചരിക്കുന്ന സമയമാണ് വരുന്നത്. തൊഴിൽ രംഗത്തും ആരോഗ്യത്തിലും ശ്രദ്ധ പുലർത്തേണ്ട സമയമാണിത്.
സാമ്പത്തികമായ പ്രതിസന്ധികൾ ഉണ്ടായേക്കില്ലെങ്കിലും ആരോഗ്യം കൃത്യമായി പാലിക്കേണ്ടതാണ്. കൃത്യമായ ഔഷധസേവ, ശരീരസംരക്ഷണം എന്നിവ ചെയ്യേണ്ടതാണ്.
തൊഴിൽ രംഗത്ത് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. സ്ഥാനമാറ്റമോ സ്ഥലമാറ്റമോ ഉണ്ടായേക്കും. അധ്വാനത്തിലൂടെ മാത്രമേ വിജയം കൈവരിക്കാനാവൂ.
കർക്കിടകം രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?
ചിങ്ങം (മകം, പൂരം, ഉത്രം കാൽ)

ഗുരു ഒൻപതിനും ശനി ഏഴിലും സഞ്ചരിക്കുന്ന സമയമാണ് വരുന്നത്. കഴിഞ്ഞ കാലത്തേക്കാൾ അനുകൂല സമയമാണിത്. അലച്ചിൽ, കാര്യങ്ങളിൽ തടസ്സം എന്നിവ അനുഭവപ്പെട്ടേക്കാം.
സാമ്പത്തികസ്ഥിതി മെച്ചപ്പെടും. നിക്ഷേപങ്ങളിലൂടെയും ഊഹ കച്ചവടത്തിലൂടെയും ലാഭം ഉണ്ടായേക്കാം. എന്നിരുന്നാലും അറിയാത്ത മേഖലകളിൽ ധനം നിക്ഷേപിക്കരുത്.
തൊഴിൽ രംഗത്ത് അംഗീകാരങ്ങളും ഉദ്യോഗക്കയറ്റവും ലഭിച്ചേക്കാം. പുതിയ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചേക്കും.
ചിങ്ങം രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?
കന്നി (ഉത്രം, അത്തം, ചിത്തിര അര നക്ഷത്രങ്ങൾ)

ഗുരു അഷ്ടമത്തിലും ശനി ആറിലും സഞ്ചരിക്കുന്ന സമയമാണ് വരുന്നത്. ശനിയുടെ സ്ഥിതി വളരെ അനുകൂലമാണെങ്കിലും ഗുരുവിനെ അഷ്ടമസ്ഥിതി തീരെ അനുകൂലമല്ല.
ധനസ്ഥിതിയ്ക്ക് മാറ്റമില്ലെങ്കിലും നിക്ഷേപങ്ങൾക്ക് പറ്റിയ സമയമല്ലിത്. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുക. അസുഖം ബാധിച്ചവർ കൃത്യമായ ഔഷധസേവയും വൈദ്യസഹായവും തേടുക. അസുഖങ്ങൾ ഇല്ലെങ്കിലും വൈദ്യപരിശോധന നടത്തി ആവശ്യമായ ചികിത്സ തുടങ്ങാവുന്നതാണ്.
തൊഴിൽരംഗത്ത് ശത്രുക്കൾ നിഷ്പ്രഭരാകുമെങ്കിലും പല പദ്ധതികളിലും നിശ്ചലാവസ്ഥ അനുഭവപ്പെട്ടേക്കാം. കഠിനമായ പ്രയത്നം എല്ലാമേഖലയിലും വേണ്ടിവന്നേക്കും.
കന്നി രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?
തുലാം (ചിത്തിര അര, ചോതി, വിശാഖം മുക്കാൽ നക്ഷത്രങ്ങൾ)

ഗുരു ഏഴിലും ശനി അഞ്ചിലും സഞ്ചരിക്കുന്ന സമയമാണിത്. കഴിഞ്ഞ കാലത്തേക്കാൾ വളരെ അനുകൂലമായ സ്ഥിതിയാണ് വരുന്നത്. കുറച്ചുകാലമായി അനുഭവിച്ചിരുന്ന പ്രതികൂല അവസ്ഥയ്ക്ക് അറുതിവരും.
സാമ്പത്തിക ഉയർച്ചയുണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിച്ചേക്കും. എന്നിരുന്നാലും അറിയാത്ത മേഖലയിൽ ധനം നിക്ഷേപിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.
തൊഴിൽരംഗത്ത് പുതിയ പദ്ധതികൾ കൊണ്ടുവരാൻ സാധിക്കും. അംഗീകാരങ്ങൾ തേടി വന്നേക്കും. ശമ്പളവർദ്ധനയും പ്രതീക്ഷിക്കാവുന്നതാണ്.
തുലാം രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?
വൃശ്ചികം (വിശാഖം കാൽ, അനിഴം, തൃക്കേട്ട)

ഗുരു ആറിലും ശനി നാലിലും സഞ്ചരിക്കുന്ന ഈ സമയം വെല്ലുവിളി നിറഞ്ഞതായിരിക്കും. എല്ലാ മേഖലകളിലും തടസ്സങ്ങളും തിരിച്ചടികളും പ്രതീക്ഷിച്ചിരുന്ന് ഫലപ്രദമായി നേരിടുക.
നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യത ഉള്ളതുകൊണ്ട് നിക്ഷേപങ്ങളിൽ ധനം മുടക്കരുത്. കടം കൊടുക്കുക, ലോൺ എടുക്കുക, ജാമ്യം നിൽക്കുക, ഊഹക്കച്ചവടങ്ങളിൽ പണം മുടക്കുക എന്നിവ ചെയ്യാതിരിക്കുക. പലതരത്തിലുള്ള വെല്ലുവിളി നേരിടേണ്ടി വന്നേക്കും, മനസ്സാന്നിദ്ധ്യം കൈവിടാതെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുക.
വൃശ്ചികം രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?
ധനു (മൂലം, പൂരാടം, ഉത്രാടം കാൽ നക്ഷത്രങ്ങൾ)

ഗുരു അഞ്ചിലും ശനി മൂന്നിലും സഞ്ചരിക്കുന്ന ഈ കാലം വളരെ അനുകൂലമാണ്. കുറച്ചുകാലമായി അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുവാൻ സാധിക്കും.
സാമ്പത്തികമായി ഉന്നതി കൈവരിക്കാൻ സാധിക്കും. നഷ്ടപ്പെട്ടെന്ന് കരുതിയിരുന്ന ധനം തിരികെ ലഭിച്ചേക്കാം. നിക്ഷേപങ്ങൾക്ക് അനുകൂല അവസ്ഥയാണിത്.
തൊഴിൽ രംഗത്ത് പുത്തൻ ആശയങ്ങൾ അവതരിപ്പിച്ച് അംഗീകാരങ്ങൾ ലഭിച്ചേക്കാം. ഉദ്യോഗ കയറ്റമോ ശമ്പള വർദ്ധനവോ പ്രതീക്ഷിക്കാവുന്നതാണ്. ഉത്സാഹത്തോടെ മുന്നേറുക.
ധനു രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?
മകരം (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര)

ഗുരു നാലിലും ശനി രണ്ടിലും സഞ്ചരിക്കുന്ന സമയമാണിത്. കഴിഞ്ഞ കാലത്തേക്കാൾ അനുകൂലമാണെങ്കിലും എല്ലാ മേഖലയിലും ശ്രദ്ധ അനിവാര്യമാണ്.
ധന സ്ഥിതിയിൽ കുറച്ച് ആശ്വാസം ഉണ്ടാവുമെങ്കിലും ചിലവ് നിയന്ത്രിക്കേണ്ടതാണ്. നിക്ഷേപങ്ങൾക്ക് അനുകൂല സമയമല്ല. അതുകൊണ്ട് ഊഹക്കച്ചവടത്തിൽ നിന്ന് അകന്നുനിൽക്കുക.
തൊഴിൽ രംഗത്ത് ഇപ്പോഴത്തെ സ്ഥിതി തുടരുന്നതാണ് നല്ലത്. സ്ഥാനമാറ്റവും സ്ഥലമാറ്റവും ഗുണകരമായിക്കൊള്ളണമെന്നില്ല. പ്രശ്നങ്ങളെ വലുതാക്കാതെ തുടക്കത്തിൽ തന്നെ പരിഹാരം കണ്ടു മുന്നേറുക.
മകരം രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?
കുംഭം (അവിട്ടം അര, ചതയം പൂരുരുട്ടാതി മുക്കാൽ നക്ഷത്രങ്ങൾ)

ഗുരു മൂന്നിലും ശനി ജന്മത്തിലും സഞ്ചരിക്കുന്ന ഈ വർഷം വളരെ ശ്രദ്ധ വേണ്ട സമയമാണ്. എല്ലാ മേഖലകളിലും തിരിച്ചടികൾ ഉണ്ടായേക്കാം. ആത്മവിശ്വാസം കൈവിടാതെ മുന്നേറുക.
ധനസ്ഥിതി വളരെ പ്രതികൂല അവസ്ഥയായിരിക്കും. ചിലവ് നിയന്ത്രിക്കാൻ സാധിക്കാതെ അവസ്ഥ വന്നേക്കും. നിക്ഷേപങ്ങൾ നഷ്ടത്തിലേക്ക് നയിച്ചേക്കാം. ജാമ്യം നിൽക്കുക, കടം കൊടുക്കുക എന്നിവ ചെയ്യാതിരിക്കുക.
തൊഴിൽ രംഗത്ത് പല പ്രശ്നങ്ങളും വന്നേക്കാം. അവയെല്ലാം വെല്ലുവിളികളായി ഏറ്റെടുത്ത് സമചിത്തതയോടെ പരിഹരിച്ച് മുന്നോട്ടു പോവുക. അനാവശ്യ വാഗ്വാദങ്ങൾ ഒഴിവാക്കുക.
കുംഭം രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?
മീനം (പൂരുരുട്ടാതി കാൽ, ഉത്രട്ടാതി, രേവതി നക്ഷത്രങ്ങൾ)

ഗുരു രണ്ടിലും ശനി 12 സഞ്ചരിക്കുന്ന ഈ സമയം ഗുണദോഷസമ്മിശ്രമായിരിക്കും. ധനലാഭം ഉണ്ടാകും. എങ്കിലും ചിലവും അതിനനുസരിച്ച് കൂടുതൽ സാധ്യതയുണ്ട്.
ധനസ്ഥിതി കഴിഞ്ഞ കാലത്തേക്കാൾ മികച്ചതായിരിക്കും. നിക്ഷേപങ്ങൾ നടത്തുന്നത് വിദഗ്ദ ഉപദേശത്തിലായിരിക്കണം. കിട്ടാനുളള ധനം വന്നു ചേരാൻ സാധ്യത കാണുന്നു.
തൊഴിൽരംഗത്ത് അംഗീകാരങ്ങൾ ലഭിക്കും. മികച്ച ശമ്പളവർധന പ്രതീക്ഷിക്കാവുന്നതാണ്.
എല്ലാവർക്കും ഐശ്വര്യപൂർണമായ വിഷു ആശംസകൾ നേരുന്നു!!!
മീനം രാശിക്കാർക് ഇന്നത്തെ ദിവസം എങ്ങനെ?