മലയാള പുതു വർഷത്തെ വരവേൽക്കുന്ന വസന്ത ഉത്സവമാണ് ഓണം. പൂക്കളുടെയും വിളകളുടേയും ഉത്സവം കൂടിയാണ് ഓണം. ഈ ഓണം മുതൽ അടുത്ത ഓണം വരെയുള്ള ഒരു വർഷത്തെ ഫലപ്രവചനമാണ് താഴെ നൽകുന്നത്.

മേടം രാശി

(അശ്വതി, ഭരണി, കാർത്തിക കാൽ)

Mesha

ഈ ഓണം നിങ്ങൾക്ക് അനുകൂലമാണെങ്കിലും പൂർണ്ണ ഗുണഫലങ്ങൾ അനുഭവത്തിൽ വരുന്നത് ഒക്ടോബർ 2024നു  ശേഷം ആയിരിക്കും. ഗുരു രണ്ടിനും ശനി 11നും സഞ്ചരിക്കുന്ന അനുകൂല സമയമാണിത്. ധനസ്ഥിതി അനുകൂലമാണ്. കുറച്ചുകാലമായി ലഭിക്കാതിരുന്ന ധനം വന്നുചേരും. പൂർവ്വികസ്വത്ത് അനുഭവിക്കാനും സാധ്യതകാണുന്നു.

ജോലിയിൽ ഉന്നതി ദൃശ്യമാകും. അംഗീകാരങ്ങളും വന്നുചേരും. പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ സാധിക്കും. പക്ഷേ 2025 മെയ് 15 മുതൽ വ്യാഴം മൂന്നിലേക്ക് സഞ്ചരിക്കുന്ന സമയവും 30 മാർച്ചിൽ ശനി പന്ത്രണ്ടിൽ സഞ്ചരിക്കുന്ന സമയവും പ്രതികൂലമാണ്. ധനനഷ്ടം, തൊഴിൽ രംഗത്ത് വെല്ലുവിളികൾ എന്നിവ ഉണ്ടാകാം. എല്ലാ മേഖലയിലും ശ്രദ്ധയും കരുതലും അനിവാര്യമായ സമയമാണിത്.

ദിവസഫലം: ഇന്ന് നിങ്ങൾക്കെങ്ങനെ?

ഇടവം രാശി

(കാർത്തിക മുക്കാൽ,രോഹിണി, മകയിരം അര)

vrishabhaഈ ഓണം കഴിഞ്ഞ ഒരു വർഷത്തേക്കാൾ നല്ലതാണെങ്കിലും ഗുണഫലങ്ങൾ കൂടുതലായി ലഭിക്കുന്നത് മെയ് 2025 മുതലായിരിക്കും. ഗുരു ജന്മത്തിലും ശനി പത്തിൽ (കണ്ടകശ്ശനി) സഞ്ചരിക്കുന്ന സമയവുമാണിപ്പോൾ.സ്ഥാന മാറ്റങ്ങൾ, അലച്ചിൽ, അലസത എന്നിവ അനുഭവപ്പെടുമെങ്കിലും കഴിഞ്ഞ കാലത്തേക്കാൾ കുറച്ച് ഭേദം ആയിരിക്കും. ധനസ്ഥിതി മെച്ചപ്പെടും,  ചിലവുകൾ  കൂടും.

തൊഴിൽമേഖലയിൽ കഠിനാധ്വാനം വേണ്ടിവന്നേക്കും. അർഹിക്കുന്ന അംഗീകാരങ്ങൾ അകന്നു നിൽക്കുന്നതായി തോന്നും. 15 മെയ് 2025 മുതൽ അനുകൂലസമയമായിരിക്കും. തൊഴിലിൽ ഉയർച്ച, അംഗീകാരങ്ങൾ, സ്ഥാനകയറ്റം എന്നിവ വന്നുചേരും. പൂർവ്വിക സ്വത്തിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. 30 മാർച്ച് 2025 ശനി പതിനൊന്നരയ്ക്ക് മാറുന്നത് കൂടുതൽ അനുകൂല ഫലങ്ങൾ നൽകും.

മിഥുനം രാശി

(മകയിരം അര, തിരുവാതിര, പുണർതം മുക്കാൽ)

Mithuna

ചിലവുകൾ കൂടിയ ഒരോണമാണിത്. 15 മെയ് 2025നു ശേഷം ചെറിയ പുരോഗതി ദൃശ്യമാകും. ഗുരു പന്ത്രണ്ടിലും ശനി ഒൻപതിലും സഞ്ചരിക്കുന്ന സമയമാണിത്. ധന സംബന്ധമായ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണ്ടിവരും. എല്ലാ മേഖലകളിലും തടസ്സങ്ങളും വെല്ലുവിളികളും അനുഭവപ്പെട്ടേക്കാം.

തൊഴിൽമേഖലയിൽ മന്ദതയോ ഇഷ്ടമില്ലാത്ത സ്ഥാനമാറ്റമോ ഉണ്ടായേക്കാം. അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടാതെ പോയേക്കാം. 15 മെയ് 2025 ജന്മത്തിലേക്ക് മാറുന്ന ഗുരു ചെറിയ അനുകൂല മാറ്റങ്ങൾ തോന്നിക്കുമെങ്കിലും ശനിയുടെ കണ്ടക രാശിയിലേയ്ക്കുള്ള മാറ്റം അത്ര അനുകൂലമായിരിക്കില്ല. എല്ലാ മേഖലയിലും ക്ഷമയോടെയും ശ്രദ്ധയോടെയും ഇടപെടുക.

കർക്കിടകം

(പുണർതം കാൽ, പൂയം, ആയില്യം)

karkata

ഈ രാശിക്കാർക്ക് അനുകൂലമായ ഒരു ഓണമാണ് വരുന്നത്. എല്ലാരംഗത്തും മാറ്റം അനുഭവപ്പെടുന്ന സമയമാണെങ്കിലും, 15 മെയ് 2025ന് ശേഷം ചിലവ് കൂടുന്ന അവസ്ഥയും എല്ലാത്തിനോടും താൽപര്യം കുറയുന്ന മനസ്ഥിതിയും വന്നുചേർന്നേക്കാം. ഗുരു 11നും ശനി അഷ്ടമത്തിലും സഞ്ചരിക്കുന്ന സമയമാണിപ്പോൾ. അഷ്ടമ ശനി 30 മാർച്ച് 2025ൽ മാറുന്നത് ആരോഗ്യപരമായി നല്ലതാണ്, പക്ഷെ ധന ചിലവ് കൂടിയിരിക്കും.

15 മെയ് 2025 നു പന്ത്രണ്ടിലേക്ക് മാറുന്ന ഗുരു ധനചെലവ് കൂടുക, തൊഴിൽരംഗത്ത് ജോലിഭാരം വർദ്ധിപ്പിക്കുക, ഇഷ്ടമല്ലാത്ത ജോലികൾ വന്ന്ചേരുക എന്നിവയ്ക്ക് സാധ്യതയുണ്ട്. നിക്ഷേപങ്ങളിൽ നിന്ന് നഷ്ടം വന്നു ചേർന്നേക്കാം. ഈ വർഷത്തെ അവസാന സമയം എല്ലാ മേഖലകളിലും ശ്രദ്ധ അനിവാര്യമായി വന്നേക്കും.

ചിങ്ങം രാശി

(മകം, പൂരം, ഉത്രം കാൽ)

Simha

കർമ്മരംഗത്ത് തിരക്ക് കൂടിയ ഒരു ഓണമാണ് വരുന്നത്. 15 മെയ് 2025നു ശേഷം അനുകൂലമായ സ്ഥിതിയിലേയ്ക്ക് എത്തുവാൻ സാധ്യത കാണുന്നു. ഗുരു പത്തിലും ശനി ഏഴിലും സഞ്ചരിക്കുന്ന സമയം തൊഴിൽരംഗത്ത് കഠിനാധ്വാനം, അലച്ചിൽ, വിഘ്നങ്ങൾ എന്നിവയും അനുഭവപ്പെട്ടേക്കാം. 15 മെയ് 2025ന് ശേഷം ധനസ്ഥിതിയും തൊഴിൽമേഖലയിലും അനുകൂല പ്രതികരണങ്ങൾ ലഭിച്ചു തുടങ്ങും.

30 മാർച്ച് 2025 ൽ ശനി അഷ്ടമത്തിലേക്ക് മാറുന്നത് ആരോഗ്യപരമായ കാര്യങ്ങളിൽ പ്രതികൂലതകൾ സൃഷ്ടിച്ചേക്കാം. കൃത്യമായ ഔഷധസേവ, വ്യായാമം എന്നിവയിലൂടെ ഒരു പരിധിവരെ പ്രതികൂലഫലങ്ങളെ അകറ്റി നിർത്തുവാൻ സാധിക്കും.

കന്നി രാശി

(ഉത്രം മുക്കാൽ, അത്തം, ചിത്തിര അര)

Kanya

കുറച്ചു കാലങ്ങൾക്കു ശേഷം അനുകൂലമായ ഒരോണമാണ് വരുന്നത്. 15 മെയ് 2025 ശേഷം കർമ്മരംഗത്ത് കഠിനാധ്വാനം വേണ്ടിവന്നേക്കും. ഗുരു ഒമ്പതിലും ശനി ആറിലും സഞ്ചരിക്കുന്ന അനുകൂല സമയമാണിത്. തൊഴിൽരംഗത്ത് അംഗീകാരങ്ങൾ വന്നുചേരും, ധനലാഭം ഉണ്ടാകും, ഭാഗ്യങ്ങൾ വന്നുചേരും, ശത്രുക്കൾ നിഷ്പ്രഭരാകും.

കർമ്മരംഗത്ത് പുതിയ ആശയങ്ങൾ നടപ്പിലാക്കുവാനും, പ്രശംസകൾ ലഭിക്കുവാനും സാധ്യത കാണുന്നു. 15 മെയ് 2025ന് ശേഷം കർമ്മ രംഗത്ത് വെല്ലുവിളികൾ നേരിടേണ്ടി വരും, ധന ചെലവ് കൂടിയിരിക്കും. 30 മാർച്ച് ശനിയുടെ മാറ്റം അനുകൂലമല്ലാത്തതു  കൊണ്ട് കർമ്മ വിഘ്‌നം, അലച്ചിൽ, ധനനഷ്ടം എന്നിവ അനുഭവപ്പെടും. ഈ സമയം ശ്രദ്ധയോടെ മുന്നേറുക വെല്ലുവിളികൾ യുക്തിഭദ്രമായ ആശയങ്ങൾ കൊണ്ട് നേരിടുക

തുലാം രാശി

(ചിത്തിര അര, ചോതി, വിശാഖം മുക്കാൽ)

Tula

എല്ലാ മേഖലയിൽ നിന്നും പ്രതികൂല അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരോണമാണിത്. ഗുരുവിന്‍റെ അഷ്ടമസ്ഥിതി നിർഭാഗ്യങ്ങളെയും അസുഖങ്ങളെയും നിരാശകളേയും തന്നേക്കും. അഞ്ചിലെ ശനി ആത്മവിശ്വാസക്കുറവ് തന്നേക്കും. പക്ഷേ 15 മെയ് 2025 ഗുരു ഒൻപതിലേയ്ക്കും 30 മാർച്ച് 2025 ശനി ആറിലേയ്ക്കും മാറുന്നു. ഈ രണ്ടു മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും. ആഗ്രഹ സാക്ഷാത്കാരത്തിന് സാധ്യത കാണുന്നു.

തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ലഭിക്കും അംഗീകാരങ്ങൾ തേടിവരും. ആത്മവിശ്വാസം കൂട്ടുകയും പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യും.

വൃശ്ചികം രാശി

(വിശാഖം കാൽ, അനിഴം, തൃക്കേട്ട)

Vrishchika

കുറച്ചു നല്ല മാറ്റങ്ങൾ ലഭിച്ച ഒരോണമാണിത്.. ഗുരുവിന്‍റെ ഏഴിലെ സ്ഥിതി അനുകൂലതകളും, ശുഭ വാർത്തകളും നൽകിയിട്ടുണ്ടാകും. ശനിയുടെ കണ്ടക സ്ഥിതി അലച്ചിൽ, മന്ദത, യാത്രാക്ലേശം എന്നിവ നൽകിയേക്കും.

15 മെയ് 2025ൽ ഗുരു അഷ്ടമത്തിലേയ്ക്കും 30 മാർച്ചിൽ ശനി അഞ്ചിലേയ്ക്കും മാറുന്നു. ഗുരുവിനെ മാറ്റം നിർഭാഗ്യങ്ങൾ തന്നേക്കാം. കർമ്മരംഗത്ത് പുരോഗതി ലഭിക്കണമെന്നില്ല. ശനി ആത്മവിശ്വാസക്കുറവ് നൽകിയേക്കാം. നിക്ഷേപങ്ങൾക്ക് അനുകൂലമല്ലാത്ത കാലമായതുകൊണ്ട് അറിയാത്ത മേഖലകളിൽ നിക്ഷേപിക്കാതിരിക്കുകയാണ് ഉചിതം. ആത്മവിശ്വാസം കൂടുവാനുള്ള പരിഹാരങ്ങൾ ചെയ്തു വെല്ലുവിളികളെ ഫലപ്രദമായി നേരിടുക.

indepth horoscope

ധനു രാശി

(മൂലം പൂരാടം ഉത്രാടം കാൽ)

Dhanus

ധനപരമായും മാനസികമായും അത്ര സുഖകരമല്ലാത്ത ഒരു ഓണമാണിത്. ഗുരുവിന്‍റെ ആറിലെ സ്ഥിതി അനുകൂലമല്ലെങ്കിലും ശനിയുടെ മൂന്നാം ഭാഗം സ്ഥിതി വളരെ അനുകൂലമാണ്. ഗുരുവിന്‍റെ ആറാം ഭാവത്തിൽ മനസ്സിന് മൗഢ്യവും തൊഴിൽ രംഗത്ത് വെല്ലുവിളികളും തന്നേക്കും.

ബന്ധുക്കൾ, സഹപ്രവർത്തകർ, കൂട്ടുകാർ തുടങ്ങിയവർ അകാരണമായി ശത്രുതാ മനോഭാവം കാണിച്ചേക്കാം. എന്നാൽ ശനിയുടെ അനുകൂലസ്ഥിതി ഒരു പരിധിവരെ സഹായകരമായിരിക്കും. 15 മെയ് 2025ന് വ്യാഴം മാറുന്നത് വളരെ അനുകൂലമായിരിക്കും. തടയപ്പെട്ട ആനുകൂല്യങ്ങൾ വന്നുചേരും. 30 മാർച്ചിന് ശനി സ്വക്ഷേത്രത്തിൽ നിന്ന് മീനത്തിലേക്ക് കടക്കുന്നത് അനുകൂലമല്ല. കണ്ടകശനി കാര്യവിഘ്നം, ധനനഷ്ടം എന്നിവ തന്നേക്കാം. ഗുണദോഷസമ്മിശ്രമായ കാലഘട്ടം യുക്തിഭദ്രമായ തീരുമാനങ്ങളിലൂടെ മുന്നേറുക.

Read about ഓണവും വാമന മൂർത്തിയും

മകരം രാശി

(ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര)

Makara

അനുകൂല ഫലങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരോണമായിരിക്കും ഇത്. ഗുരുവിന്‍റെ അഞ്ചാം ഭാവ സ്ഥിതി അനുകൂലമാണെങ്കിലും ഏഴര ശനിയുടെ അവസാന കാലഘട്ടം ആയതുകൊണ്ട് ധനപരമായും മാനസികമായും കുറച്ച് വിഷമങ്ങൾ നേരിട്ടേക്കാം. അംഗീകാരങ്ങൾ കിട്ടുമെങ്കിലും തൊഴിൽ രംഗത്ത് മത്സരം അനുഭവപ്പെട്ടേക്കാം.

30 മാർച്ച് 2025 ൽ ശനി മൂന്നിലേക്ക് കടക്കുമ്പോൾ എല്ലാരംഗത്തും അനുകൂല ഫലങ്ങൾ അനുഭവപ്പെടും. പക്ഷേ 15 മെയ് 2025ൽ ഗുരു ആറിലേയ്ക്ക് കടക്കുന്നത് അത്ര അനുകൂലമായിരിക്കില്ല. ഈ കാലഘട്ടത്തിൽ ധനവിനിയോഗത്തിൽ വളരെ ശ്രദ്ധ വേണം. ഒരു ഗുണദോഷസമ്മിശ്രമായ ഒരു കാലമായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. ശത്രുക്കൾ ഉണ്ടാകുമെങ്കിലും കാര്യമായ ദ്രോഹങ്ങൾ അനുഭവപ്പെടുകയില്ല. വിഷയങ്ങളെ യുക്തിയോടെ നേരിട്ട് അതിനു ക്രിയാത്മകമായ പരിഹാരങ്ങൾ കണ്ടെത്തുക.

കുംഭം രാശി

(അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാൽ)

Kumbha

ഗുണദോഷസമ്മിശ്ര അനുഭവങ്ങളുള്ള ഓരോണമായിരിക്കും ഇത്. നാലിലെ ഗുരുവും ജന്മത്തിലെ ശനിയും അത്ര അനുകൂലമല്ലെങ്കിലും കഴിഞ്ഞ കാലഘട്ടത്തിലെ പ്രതികൂല അവസ്ഥയിൽ നിന്ന് കുറച്ച് ആശ്വാസം ലഭിക്കും. 30 മാർച്ച് 2025 ശനി രണ്ടിലേക്ക് മാറുന്നത് ഏഴരശ്ശനിയിൽ മാറ്റമുണ്ടാകില്ലെങ്കിലും ഗുണഫലങ്ങൾ ചെറിയ ആശ്വാസം ഉണ്ടായേക്കാം.

15 മെയ് 2025നു ഗുരു അഞ്ചിലേക്ക് മാറുന്നത് ശുഭഫലങ്ങൾ തന്നേക്കും.ജോലിയിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. പഠനങ്ങളിൽ ഉന്നത വിജയങ്ങളോ പുതിയ ആശയങ്ങൾ കർമ്മരംഗത്ത് നടപ്പിലാക്കുവാനോ സാധിക്കും. ഈ വർഷം ഗുണഫലങ്ങൾ ഏറെയും ദോഷഫലങ്ങൾ കുറഞ്ഞിരിക്കും

മീനം രാശി

(പൂരുട്ടാതി കാൽ, ഉത്രട്ടാതി, രേവതി)

Meena

നഷ്ടങ്ങളുടെയും വിഷമതകളുടേയും ഒരോണമാണിത്. മൂന്നിലെ ഗുരുവും ഏഴരശ്ശനിയും ധനനഷ്ടം, കാര്യങ്ങളിൽ തടസ്സം, അകാരണമായ വ്യസനങ്ങൾ എന്നിവ സൃഷ്ടിച്ചേക്കും. 30 മാർച്ച് 2025നു ശനി ജന്മത്തിലേക്ക് വരുന്നത് അത്ര അനുകൂലമല്ല. യാത്രാക്ലേശം, ബന്ധുനാശം, പ്രിയപ്പെട്ടവർക്ക് കഷ്ടപ്പാടുകൾ എന്നിവയുണ്ടാകും. 15 മെയ് 2025നു ഗുരു നാലിലേയ്ക്ക് പ്രവേശിക്കുന്നത് ദോഷഫലങ്ങളെ തീവ്രത കുറച്ചേക്കും.

വിഷമങ്ങളിൽ നിന്ന് ചെറിയ ആശ്വാസം ലഭിക്കുമെങ്കിലും മറ്റുള്ളവരിൽ നിന്നുള്ള സഹായങ്ങൾ കുറയുന്നതായും, ഒറ്റപ്പെടുന്നതായും തോന്നിയേക്കാം. പ്രശ്നങ്ങളെ വികാരപരമായി നേരിടാതെ യുക്തിഭദ്രമായി ചിന്തിച്ച് കൃത്യമായ പരിഹാരം കണ്ടെത്തി മുന്നേറുക

എല്ലാവർക്കും ഐശ്വര്യ സമ്പൂര്‍ണമായ ഒരു ഓണം ആശംസിക്കുന്നു

in-depth horoscope