മഹാശിവരാത്രി 2023: സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം നേടൂ.

ഭഗവാൻ ശിവൻെയും പാർവതി ദേവിയുടെയും സംയോജനത്തിൻെ ആഘോഷമാണ് മഹാശിവരാത്രി. ഫല്ഗുണ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ ചതുർദശി ദിനത്തിലാണ് ഇത് സംഭവിച്ചതെന്നാണ് പറയപ്പെടുന്നത്. ഫെബ്രുവരി 18, ശനിയാഴ്ചയാണ് 2023 ലെ മഹാശിവരാത്രി. മഹാശിവരാത്രിയുടെ ഉപവാസം അവസാനിപ്പിക്കാനുള്ള ശുഭ കാലം 2023 ഫെബ്രുവരി 19നു കാലത്ത് 6:57 മുതൽ വൈകീട്ട് 3:25 വരെയാണ്.

ഭഗവാൻ ശിവനെ ആരാധിക്കുന്നത് കൊണ്ട് ഒരു വ്യക്തിക്ക് സാമ്പത്തിക ലാഭങ്ങൾ ഉണ്ടാകുന്നു. കടം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാൾ ഭഗവാൻ ശിവനെ ആരാധിക്കാൻ തുടങ്ങിയാൽ, അയാളുടെ എല്ലാ കടങ്ങളും പരിഹരിക്കപ്പെടും. ആത്മാര്‍ത്ഥതയോടെ ശിവ ഭഗവാനെ ആരാധിക്കുന്ന ഭക്തന് സമ്പത്തിനോ ആഹാരത്തിനോ വേണ്ടി ഒരു ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരില്ല. ഭഗവാൻ ശിവനെ ആരാധിക്കുന്നത് കൊണ്ട് എല്ലാ ദുരിതങ്ങളും അവസാനിക്കുകയും കൂടാതെ ദീർഘകാലം ജീവിക്കാനും സാധിക്കും.

വർഷത്തിലുടനീളം സാമ്പത്തിക ഭദ്രതയും അഭിവൃദ്ധിയും നേടാൻ ഭക്തനെ സഹായിക്കുന്ന ചില വിശേഷ പരിഹാരങ്ങൾ 2023 ലെ മഹാശിവരാത്രിയിൽ ചെയ്യേണ്ടതായിട്ടുണ്ട്. ശിവലിംഗത്തെ ആരാധിക്കുന്നത് ഭഗവാൻ ശിവനെ പ്രീതിപ്പെടുത്തുന്നു, അങ്ങനെ ഭക്തന്മാരുടെ ആഗ്രഹങ്ങൾ നിറവേറുകയും ചെയ്യുന്നു. ശിവലിംഗം ആരാധിക്കാൻ പല രീതികളുണ്ട്. ചില ആരാധനാ രീതികൾ ഭക്തന് സാമ്പത്തിക ഭദ്രത കൈവരിക്കാൻ വേണ്ടിയുള്ളതാണ്.

  • മാതളനാരങ്ങയുടെ പൂവിൻെ ഒപ്പം ജലവും തേനും കൂട്ടിച്ചേര്‍ത്ത് ശിവലിംഗത്തിന് അർപ്പിക്കുക. ജോലിയിലോ കച്ചവടത്തിലോ ഉള്ള പിരിമുറുക്കവും സമ്മർദ്ദവും ഇല്ലാതാക്കാൻ ഇങ്ങനെ ചെയുന്നത് സഹായിക്കും.
  • വെള്ളി പാത്രത്തിലെ ജലം കൊണ്ട് ശിവലിംഗത്തെ കഴുകുന്നത് സാമ്പത്തിക വിജയവും ജീവിത അഭിവൃദ്ധിയും നേടാൻ സഹായിക്കും. ജലം ഒഴിക്കുമ്പോൾ ഭക്തൻ ‘ഓം നമ: ശിവായ’ എന്ന മന്ത്രം 108 തവണ ചൊല്ലണം.
  • മഹാശിവരാത്രി ദിനത്തിൽ ശിവലിംഗത്തിന് കരിമ്പിൻ നീര് അർപ്പിക്കുക, തേനും നെയ്യും കൊണ്ട് ശിവലിംഗം കഴുകുക, തുടങ്ങിയ കാര്യങ്ങൾ സമ്പത്ത് വർധിക്കാനും ഭക്തൻെ സാമ്പത്തിക നില ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.
  • മഹാശിവരാത്രി ദിനം ഉപവാസം അനുഷ്‌ഠിക്കുകയും തൈര് കൊണ്ട് രുദ്രാഭിഷേകവും ചെയ്യുക. കാളകൾക്ക് പച്ചപ്പുല്ല് നൽകുക. ശിവ ഭഗവാൻെ വാഹനമായ നന്ദിയുടെ പ്രതിരൂപമാണ് കാള. ഇത് വരുമാനം വർധിക്കാനും സ്ഥിര വരുമാനം ഉണ്ടാവാനും സഹായിക്കും.

2023 ഫെബ്രുവരി 18 നു, വളരെ അപൂർവമായി മഹാശിവരാത്രിയും ശനി പ്രദോഷ വ്രതവും ഒരേ ദിവസം വരുന്നത് കാണാം. ഇതുപോലെ ശുഭകരമായ അവസരത്തിൽ, ഭഗവാൻ ശിവനെ ആരാധിക്കുന്ന ഭക്തൻെ എല്ലാ ആഗ്രഹങ്ങളും നിറവേറുമെന്നാണ് വിശ്വാസം. അതുകൊണ്ട്, ശിവ ഭഗവാനേയും പാർവതി ദേവിയേയും ആരാധിക്കുക വഴി ഭക്തന് സമ്പത്ത് ഉൾപ്പെടെ ജീവിതത്തിൻെ എല്ലാ മേഖലകളിലും സന്തോഷവും സുഖവും ഉണ്ടാകുമെന്ന് ഉറപ്പാണ്.

മഹാശിവരാത്രി ഐതിഹ്യം

സതി ദേവിയുടെ പുനർജ്ജന്മമാണ്‌ പാർവതി ദേവി. സതി ദേവിയുടെ വിയോഗത്താലാണ് ഭഗവാൻ ശിവൻ അഗാധമായ ധ്യാനത്തില്‍ മുഴുകുന്നത്. തൻ്റെ ഭർത്താവുമായി ഒത്തുചേരാൻ പാർവതി ദേവിക്ക് ദീർഘ കാലത്തെ കഠിന തപസ്സ് ചെയ്യേണ്ടതായി വന്നു. ഭഗവാൻ ശിവൻെയും പാർവതി ദേവിയുടെയും സംയോജനം പ്രപഞ്ചം അതിൻെ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിലേയ്ക്ക് നയിക്കുന്നു. അതിനാൽ, ഇന്ത്യയിലും ലോകമെമ്പാടും ഈ സംഭവം വളരെ ഉത്സാഹത്തോടെ ആഘോഷിക്കുന്നു.

രാജ്യത്തിലേയും ലോകത്തെമ്പാടുമുള്ളതായ ഭക്തന്മാർ ഉപവാസം അനുഷ്‌ഠിക്കുകയും ഭഗവാൻ ശിവൻെ അനുഗ്രഹം ലഭിക്കാൻ ശിവനെ ആരാധിക്കുകയും ചെയ്യുന്നു. ഇതിൻെ ഭാഗമായി വിശ്വാസികൾ രുദ്രാഭിഷേകം നിർജ്ജല വ്രതം തുടങ്ങിയവ അനുഷ്ഠിച്ച് വരുന്നു. മഹാശിവരാത്രിയിൽ ഭഗവാൻ ശിവനെ ആരാധിക്കുന്നത് വഴി ഭക്തൻെ എല്ലാ ആഗ്രഹങ്ങളും നിറവേറുമെന്നാണ് വിശ്വാസം.

 

 

in-depth horoscope