2023-ലെ മഹാശിവരാത്രി അപൂർവമായ ഒരു യാദൃശ്ചികത കാണാനിടയാകും

പരമ്പരാഗതമായ ഹൈന്ദവ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് മഹാശിവരാത്രി. ദുഷ്ടശക്തികളെ സംഹരിക്കുന്നവനും പുനരുജ്ജീവനത്തിൻ്റെ ദൈവവുമായാണ് ശിവഭഗവാനെ ആദരിച്ചു കൊണ്ടിരിക്കുന്നത്. ഫാല്ഗുണ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ ചതുർദശി ദിവസത്തിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്.

2023 ൽ ഫെബ്രുവരി 18, ശനിയാഴ്ചയാണ് മഹാശിവരാത്രി.

മഹാശിവരാത്രി ദിവസം തന്നെ ശനി പ്രദോഷ വ്രതവും നോൽക്കണം എന്നതാണ് ഈ വർഷത്തിലെ പ്രത്യേകത. ഇത് വളരെ ശ്രേഷ്ഠമായി കണക്കാക്കപ്പെടുന്നു. അന്നേ ദിവസം യോഗങ്ങളുടെ പല വിശേഷ സംയോഗങ്ങൾ നടക്കുന്നു. ഈ കാലയളവിൽ ശിവ-പാർവ്വതിമാരെ ആരാധിക്കുന്നത് ഇരട്ടി ഫലം ലഭിക്കുമെന്നാണ് വിശ്വാസം.

പല ആളുകളും മഹാശിവരാത്രിയുടെ അന്ന് മഹാ മൃത്യുഞ്ജയ മന്ത്രം ചൊല്ലാറുണ്ട്. ഈ ദിവസം ശിവ ഭഗവാനേയും പാർവതി ദേവിയേയും പ്രാർത്ഥിച്ചാൽ, ദാമ്പത്യത്തിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവർ അവയിൽ നിന്നും മോചനം നേടുമെന്നാണ് വിശ്വാസം. കൂടാതെ, ഈ ജന്മത്തിലെയോ പൂർവ്വ ജന്മത്തിലേയോ പാപങ്ങൾക്കുള്ള പ്രായശ്ചിത്തം ലഭിക്കാനും മഹാശിവരാത്രി വ്രതം ഗുണകരമായി കണക്കാക്കപ്പെടുന്നു.

ഫെബ്രുവരി 18നു രാത്രി 8:02 മുതൽ ഫെബ്രുവരി 19നു വൈകീട്ട് 4:18 വരെയാണ് ഫൽഗുണ മാസത്തിലെ കൃഷ്ണ പക്ഷ ചതുർദശി തിഥി.

2023 ൽ മഹാശിവരാത്രിയിലെ നിശിത കാല പൂജയുടെ സമയം ഫെബ്രുവരി 18നു വൈകീട്ട് 11:23 നു തുടങ്ങി ഫെബ്രുവരി 19നു പുലർച്ചെ 12:14 വരെ ഉണ്ടാകും.

ഫെബ്രുവരി 19നു മഹാശിവരാത്രി വ്രതം അവസാനിപ്പിക്കാനുള്ള സമയം രാവിലെ 06:59നു ആരംഭിച്ച്‌ വൈകീട്ട് 03:24 വരെ ഉണ്ടാകും.

ശനി പ്രദോഷ പൂജയുടെ സമയം ഫെബ്രുവരി 18നു വൈകീട്ട് 6:20 നു തുടങ്ങി ഫെബ്രുവരി 18നു വൈകീട്ട് 8:52 വരെയാണ്.

ശനി പ്രദോഷ വ്രതവും മഹാശിവരാത്രിയും ഒരുമിച്ചു വന്നിരിക്കുന്ന ഈ അപൂർവ ദിവസത്തിൽ ശിവ ഭഗവാൻ തൻ്റെ ഭക്തന്മാർക്ക് കുട്ടികൾ ഉണ്ടാവാൻ അനുഗ്രഹിക്കുന്ന പുത്ര പ്രാപ്തി യോഗം എന്ന ഒരു വിശേഷ യോഗം ഉണ്ടാവാൻ കാരണമാകുന്നു.

ഭഗവാൻ ശിവൻ്റെയും പാർവതി ദേവിയുടെയും സംയോജനമാണ് മഹാശിവരാത്രിയായി ആഘോഷിക്കപ്പെടുന്നത്. ഫൽഗുണ മാസത്തിലെ ചതുർദ്ദശി ദിവസമാണ് ദീർഘ കാലത്തെ തപസ്സിനു ശേഷം പാർവതി ദേവിക്ക് ശിവഭഗവാനെ ഭർത്താവായി ലഭിച്ചതെന്നാണ് വിശ്വാസം. ഈ ദിവസം ഭക്തന്മാർ ഉപവാസം അനുഷ്ഠിക്കുന്നു. പാലും തേനും സമർപ്പിച്ചാണ് ഭഗവാൻ ശിവനെ ആരാധിക്കുന്നത്. ശിവലിംഗത്തേയും പൂജിക്കാറുണ്ട്. ശിവ ഭഗവാനേയും പാർവതി ദേവിയേയും മഹാശിവരാത്രി ദിവസത്തിൽ ആരാധിക്കുന്നവർക്ക് അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

ശനി പ്രദോഷ വ്രതം കൊണ്ട് ഭഗവാൻ ശിവനേയും, പാർവതി ദേവിയേയും, ഭഗവാൻ ഗണേശനേയും, ഭഗവാൻ കാർത്തികേയനേയും ആരാധിക്കുന്നതായാണ് കാണുന്നത്.ശനി പ്രദോഷ വ്രതം ആചരിക്കുന്നത് ഭക്തർക്ക് സമാധാനവും സന്തോഷവും അനുഗ്രഹമായി ലഭിക്കുന്നു. വിവാഹം കഴിയാത്ത സ്ത്രീകൾ ശിവ ഭഗവാനെ പോലെ ഒരു ഭർത്താവിനെ ലഭിക്കാനായി ദേവി പാർവതിയെ ആരാധിക്കുന്നു. ശനി ദോഷം നീക്കം ചെയ്യാനും ശനി പ്രദോഷ വ്രതം ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നു. വ്രതം നോൽക്കുമ്പോൾ സാത്വികമായ ആഹാരങ്ങൾ മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.

ഭക്തന്മാർക്ക് പുത്രന്മാരെ ലഭിക്കാൻ അനുഗ്രഹം നേടാനാണ് പുത്ര പ്രാപ്തി യോഗം. ആരോഗ്യമുള്ള പുത്രന്മാരെ മക്കളായി ലഭിക്കാൻ ഈ ദിവസം ഒരു ഉപവാസം അനുഷ്‌ഠിക്കും. ഈ ദിവസം ഭക്തന്മാരിൽ പ്രത്യേക അനുഗ്രഹങ്ങൾ ചൊരിയുന്നു.

ഹൈന്ദവ ചരിത്രത്തിൽ പറയും പോലെ, സതി ദേവിയുടെ വിയോഗം ഭഗവാൻ ശിവനെ ഒരിക്കലും പുറത്തു വരാനാഗ്രഹിക്കാത്ത വിധം അഗാധമായ ധ്യാനത്തില്‍ മുഴുകിയിരിക്കുന്നതായി കാണപ്പെട്ടു. സതി ദേവിയുടെ പുനരവതാരമായ പാർവതി ദേവിയ്ക്ക് ശിവനെ ധ്യാനത്തില്‍ നിന്നും പുറത്തു കൊണ്ടുവരാൻ കഠിന തപസ്സ് ചെയ്യേണ്ടതായി വന്നു. അവരുടെ സംയോജനമാണ് മഹാശിവരാത്രിയായി ആദരിക്കുന്നത്.

ഈ സംയോജനത്തിൽ നിന്നും ഉണ്ടായ ഭഗവാൻ ഗണേശനും ഭഗവാൻ കാർത്തികേയനും അടങ്ങിയ കുടുംബത്തെ ശനി പ്രദോഷ വ്രതത്തിൽ ആരാധിക്കുന്നു. ഭഗവാൻ ശിവനു രണ്ട് പുത്രന്മാരായതിനാൽ, മഹാശിവരാത്രിയുടെയും ശനി പ്രദോഷ വ്രതത്തിൻ്റെയും സംയോജനത്തിലുണ്ടായ സന്താന പ്രാപ്തി യോഗത്തെ പുത്ര (മകൻ) പ്രാപ്തി യോഗം എന്നും വിളിക്കുന്നു.

in-depth horoscope